ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വളരെ ശക്തമായ തിരിച്ചു വരവാണ് അഭിനയ ജീവിതത്തിൽ മഞ്ജു വാരിയർ നടത്തിയത്. സിനിമകളിലും, മറ്റ് മേഘകളിലും തിരക്കിലായ മഞ്ജു വാരിയറിനു എന്തിനും ഏതിനും കൂട്ടായി ബിനീഷ് ചന്ദ്രൻ ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഈ മാറ്റങ്ങൾക്ക് എല്ലാ കാരണം തന്റെ പിഎയും സഹോദരൻ തുല്യനായ ബിനീഷ് ചന്ദ്രയാണ് നടി തന്നെ ഇതിനു മുമ്പ് സമ്മതിച്ചിട്ടുണ്ട്. ഇത്തരം മാറ്റങ്ങളുടെ പ്രധാന തെളിവാണ് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മഞ്ജു വാരിയർ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചെയ്ത ചിത്രം.
മാസങ്ങൾക്ക് മുമ്പാണ് മഞ്ജു ബിഎംഡബ്ല്യു ബൈക്ക് എടുക്കുന്നത്. ബൈക്ക് പ്രേമിയും, റൈഡറും കൂടിയായ തല അജിത്തിന്റെ കൂടെ അഭിനയച്ചതിന് ശേഷം തനിക്കും ബൈക്കിനോട് പ്രിയം തോന്നുകയായിരുന്നു. തന്റെ ആഗ്രഹങ്ങളിൽ ഏറ്റവും പ്രിയം ബൈക്ക് റൈഡിങ് തന്നെയാണെന്ന് താരം പല തവണ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെയാണ് ലക്ഷങ്ങൾ മുടക്കി ബിഎംഡബ്ല്യു ബൈക്ക് താരം സ്വന്തമാക്കിയത്.
ഈയൊരു ബൈക്കിൽ യാത്ര ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയത്.ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. ചെളിയിൽ പുരണ്ടു നല്കുന്ന ആ ചിത്രങ്ങൾ കണ്ടാൽ അറിയാം മഞ്ജു ഏറെ ആസ്വദിച്ചാണ് ബൈക്ക് റൈഡ് ചെയ്യുന്നതെന്ന്. വീഴുന്നു, ചെളിയിൽ പുരളുന്നു, പഠിച്ചോണ്ടിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രങ്ങൾ പങ്കുവെച്ചത്.
ഇത്തരം റൈഡിനു കൂടെ നിന്ന ബിനീഷിനും നന്ദി പറയാൻ മഞ്ജു വാരിയർ മറന്നില്ല. മഞ്ജുവും, ബിനീഷും കൂടാതെ അബ്രു എന്ന വെക്തിയും ഇരുവരുടെ റൈഡിനു കൂടെയുണ്ടായിരുന്നു. ഗീതു മോഹൻദാസ്, അന്ന ബെൻ, ശോഭിത ധുലിപാല, റിമ കല്ലിങ്കൽ, ശിവദ തുടങ്ങി നിരവധി പേർ മഞ്ജുവിന്റെ പോസ്റ്റിനു ചുവടെ കമന്റ് പങ്കുവെച്ചിരുന്നു.