Categories: Lifestyle

ഒറ്റയ്ക്കായാലും ഞാൻ ഹാപ്പിയാണ്, സന്തോഷിക്കാൻ എനിക്ക് കാരണങ്ങൾ ഒന്നും വേണ്ട! മഞ്ജു വാര്യർ

മലയാളവും കടന്ന് ഇന്ന് തമിഴകത്തെ പ്രിയ താരമായി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ. സൂപ്പർതാര ചിത്രങ്ങൾ മഞ്ജുവിനെ തേടി തമിഴിൽ നിന്നും തുടരെ വരുന്നുണ്ട്. വേട്ടെയാനാണ് നടിയുടെ പുതിയ സിനിമ. രജിനികാന്ത് നായകനാകുന്ന ചിത്രത്തിൽ മഞ്ജുവിനും ശ്രദ്ധേയ വേഷമാണെന്നാണ് സൂചന. വേട്ടെയാനിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. സന്തോഷിക്കാൻ തനിക്ക് പ്രത്യേകിച്ചൊന്നും വേണ്ടെന്ന് മഞ്ജു വാര്യർ പറയുന്നു. സന്തോഷിക്കാൻ വേണ്ടി ഒന്നിനും കാത്തിരിക്കേണ്ടതില്ല. ഒന്നുമില്ലെങ്കിലും സന്തോഷമായിരിക്കണം. ഇതൊന്നും ഇല്ലെങ്കിലും ഉള്ളിൽ സന്തോഷമായിരിക്കണം. പുറത്ത് നിന്നുള്ള ഒരു കാര്യത്തിന്റെ സഹായം അതിന് വേണ്ട. എന്നെ സംബന്ധിച്ച് മ്യൂസിക്, ഇഷ്ടമുള്ള ആരെങ്കിലും ഒപ്പം വേണം എന്നൊന്നുമില്ല. ഒന്നും ചെയ്യാതെ ഒറ്റയ്ക്കിരുന്നാലും ഞാൻ ഹാപ്പിയാണ്. അത് നല്ലതാണോ എന്നെനിക്കറിയില്ല. ഒന്നും ചെയ്യാതെ എത്ര നേരം വേണമെങ്കിലും എനിക്കിരിക്കാം. നമ്മൾ തന്നെ നമ്മളെ സന്തോഷമായി വെക്കണമെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി. രജിനികാന്തിനൊപ്പമുള്ള അനുഭവവും മഞ്ജു വാര്യർ പങ്കുവെച്ചു. വളരെ കംഫർട്ടബിൾ ആയിരുന്നു. അദ്ദേഹത്തിന്റെ മുമ്പിൽ മണ്ടിയാകരുതെന്നുണ്ടായിരുന്നു. അതിനാൽ എന്ത് സംസാരിക്കണമെന്ന് ചിന്തിച്ചു. എന്നാൽ അദ്ദേഹം എന്നോടിങ്ങോട്ട് നന്നായി സംസാരിച്ചു. അസുരൻ കണ്ടിരുന്നെന്ന് പറഞ്ഞു.

മലയാള സിനിമകളെക്കുറിച്ചും മലയാള സിനിമാ ലോകത്തെ സുഹൃത്തുക്കളെക്കുറിച്ചും സംസാരിച്ചു. ഞാൻ എന്നെത്തന്നെ ട്രോളലും വിമർശിക്കാറുമുണ്ട്. മനസിലായോ എന്നാ പാട്ട് കാണുമ്പോൾ കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്നാണ് തോന്നുന്നത്. അതെപ്പോഴും തനിക്ക് തോന്നാറുണ്ട്. ഞാൻ ചെയ്യുന്നതിൽ ഞാൻ സ്വയം സംതൃപ്തയല്ല. ഇനിയും നന്നായി ചെയ്യാമെന്നാണ് തോന്നാറെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. വേട്ടയാനിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്. അതേസമയം ഇതൊരു പൂർണ രജിനികാന്ത് ചിത്രമാണ്. ഡബ്ബിംഗിൽ എന്റെ ഭാഗങ്ങൾ മാത്രമാണ് ഇതുവരെ കണ്ടിട്ടുള്ളത്. സിനിമ മുഴുവനായി കാണാൻ താൻ കാത്തിരിക്കുകയാണെന്നും മഞ്ജു വാര്യർ പറഞ്ഞു. ‘ചേട്ടനും മക്കളും പോയശേഷം വേറൊരു മാനസീകാവസ്ഥയിലേക്കായി മനുഷ്യരെ ആരെയും കാണാൻ താൽപര്യമുണ്ടായിരുന്നില്ല’ വേട്ടെയാന് ശേഷം വിടുതലൈ 2 ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മലയാളത്തിൽ എമ്പുരാൻ എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. അസുരൻ, തുനിവ് എന്നിവയാണ് മഞ്ജുവിന്റെ ഇതുവരെ റിലീസ് ചെയ്ത തമിഴ് സിനിമകൾ. രണ്ട് സിനിമകളും വൻ വിജയം നേടി. വേട്ടെയാനും ഹിറ്റായാൽ തമിഴകത്തെ വൻ താരമൂല്യമുള്ള നടിയായി മഞ്ജു വാര്യർ മാറും. ഒക്ടോബർ പത്തിനാണ് വേട്ടെയാൻ റിലീസ് ചെയ്യുന്നത്. ചിത്രം വൻ വിജയം നേ‌ടുമെന്ന പ്രതീക്ഷയിലാണ് രജിനികാന്ത് ആരാധകർ.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

1 day ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

4 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

6 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago