Categories: Lifestyle

നാല്പതുകളിൽ ഇത്രയും എനർജറ്റിക്കായി ഇരിക്കുന്നുണ്ടെങ്കിൽ അമ്പതുകളിൽ ഇതിലേറെ എനർജറ്റിക്കായിരിക്കും.! മഞ്ജു വാര്യർ

മലയാള സിനിമയുടെ അഭിമാനമായ മഞ്ജു വാര്യർ ഇന്ന് തമിഴകത്തിനും പ്രിയ നടിയായി മാറിയിരിക്കുകയാണ്. സൂപ്പർസ്റ്റാർ സിനിമകളിൽ തുടരെ നായികയായെത്തുന്ന മഞ്ജുവിന്റെ കരിയർ ​ഗ്രാഫ് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് അത്ഭുതക്കാഴ്ചയാണ്. പല സ്റ്റീരിയോടൈപ്പുകളെയും തകർത്തെറിഞ്ഞ് കൊണ്ടാണ് മഞ്ജു കരിയറിൽ മുന്നോട്ട് പോകുന്നത്. പ്രായം നാൽപതിനോട് അടുത്താൽ അമ്മ വേഷങ്ങൾ മാത്രം ലഭിക്കുന്ന ഇൻഡസ്ട്രിയിൽ 46ാം വയസിലും തന്നേക്കാൾ പ്രായം കുറവുള്ള നായകൻമാർക്കൊപ്പം മഞ്ജു അഭിനയിക്കുന്നു. തിരിച്ച് വരവിൽ ഇത്ര മാത്രം ആഘോഷിക്കപ്പെട്ട മറ്റൊരു നടിയും തെന്നിന്ത്യയിലില്ല. ജീവിതത്തിലെ ഈ ഘട്ടം പൂർണമായും ആസ്വദിക്കുകയാണ് മ‍ഞ്ജു. ആരോടും പരാതികളില്ല, താരപ്രഭയിൽ സ്വയം മറക്കുന്നില്ല. ഒപ്പം പ്രവർത്തിക്കുന്നവർക്കെല്ലാം മഞ്ജുവിന്റെ ലാളിത്യത്തെക്കുറിച്ച് സംസാരിക്കുന്നു. മധ്യ വയസിലുള്ള സ്ത്രീകൾക്ക് മ‍ഞ്ജു വാര്യർ നൽകുന്ന പ്രചോദനം ചെറുതല്ല. തന്റെ പ്രായത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ മഞ്ജു വാര്യർ.

എനിക്ക് 46 വയസാണ്. 46 ഒരു പ്രായമല്ലെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ചെറുപ്പത്തിൽ 30 വയസ് വലിയ പ്രായമാണെന്ന് തോന്നും. പക്ഷെ വർഷങ്ങൾ കടന്ന് പോകവെ ഞാൻ മനസിലാക്കി നാൽപതുകൾ വളരെ ചെറുപ്പമാണ്. വളരെ എനർജറ്റിക്കായിരിക്കാമെന്ന് മനസിലാക്കുന്നു. ഇപ്പോൾ ഞാനെന്റെ അമ്പതുകളിലേക്കാണ് നോക്കുന്നത്. ഇപ്പോൾ ഇത്രയും എനർജറ്റിക്കായി ഇരിക്കുന്നുണ്ടെങ്കിൽ അമ്പതുകളിൽ ഇതിലേറെ എനർജറ്റിക്കായിരിക്കാമെന്ന് തോന്നുന്നെന്നും മഞ്ജു വാര്യർ പറഞ്ഞു.പ്രായത്തെ അം​ഗീകരിച്ച് കൊണ്ടാണ് താൻ മുന്നോട്ട് പോകുന്നതെന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. നരയും മുഖത്ത് ചുളിവുകളുമെല്ലാം സ്വാഭാവികമാണ്. മനസിന്റെ സന്തോഷത്തിനാണ് പ്രാധാന്യം. തന്നെ കാണാൻ ചെറുപ്പമാണെന്ന് പറയുന്നതിൽ സന്തോഷം തോന്നാറില്ല. സന്തോഷമായിരിക്കുന്നു എന്ന് പറയുമ്പോഴാണ് സന്തോഷമെന്നും മഞ്ജു വാര്യർ അന്ന് പറഞ്ഞു. വേട്ടെയാനാണ് മ‍ഞ്ജുവിന്റെ പുതിയ സിനിമ. രജിനികാന്ത് നായകനാകുന്ന സിനിമ ഒക്ടോബർ പത്തിന് റിലീസ് ചെയ്യും. മഞ്ജു വാര്യരും രജിനികാന്തും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗുബതി തുടങ്ങി വലിയ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അസുരൻ, തുനിവ് എന്നിവയാണ് മഞ്ജുവിന്റെ ഇതുവരെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങൾ. രണ്ട് സിനിമകളും വൻ ഹിറ്റായി. വിടുതലൈ 2, മിസ്റ്റർ എക്സ് എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന തമിഴ് സിനിമകൾ. മലയാളത്തിൽ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സൂപ്പർതാര ചിത്രങ്ങൾ തുടരെ ലഭിക്കുന്ന മഞ്ജു പ്രതിഫലത്തിലും പല നായിക നടിമാരേക്കാൾ മുന്നിലാണ്. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. മലയാളത്തിൽ ന‌ടിക്ക് ശക്തമായ തിരിച്ച് വരവ് ആവശ്യമാണ്. ഫൂട്ടേജുൾപ്പെ‌ടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകളൊന്നും വലിയ ജനപ്രീതി നേടിയിരുന്നില്ല. താരത്തിന്റെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ വേട്ടെയാന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ന‌ടി. അടുത്തിടെയാണ് ന‌ടി തന്റെ 46ാം പിറന്നാൾ ദിനം ആഘോഷിച്ചത്. നിരവധി പേർ പ്രിയ താരത്തിന് ആശംസകൾ അറിയിച്ചു.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

18 hours ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

4 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

5 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago