മഞ്ഞയിൽ ശോഭിച്ച് നടി മാളവിക മേനോൻ..താരം പങ്കുവച്ച പുത്തൻ ചിത്രങ്ങൾ കാണാം…

നിരവധി ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ താരം കൂടിയാണ് മലയാളികളുടെ സ്വന്തം നടി മാളവിക മേനോൻ . നിരവധി ഫോളോവേഴ്സ് ആണ് ഈ താരത്തിനുള്ളത്. പുത്തൻ ഫോട്ടോഷൂട്ടുകളും റീൽസ് വീഡിയോസ് ആയി മാളവിക നിരന്തരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഹോട്ടായും ഗ്ലാമറസ് ആയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന മാളവികയുടെ പോസ്റ്റുകൾ എല്ലാം നിമിഷ നേരങ്ങൾക്കകം വൈറലായി മാറുകയും ചെയ്യാറുണ്ട്.

മറവികൾ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോൾ പങ്കു വെച്ചിട്ടുള്ള പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മഞ്ഞ കളറിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ കിടിലൻ ലുക്കിൽ ആണ് മാളവിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജാസോ ഫാഷൻസിന്റെ കോസ്റ്റ്യൂം ആണ് മാളവിക അണിഞ്ഞിട്ടുള്ളത്. മാളവികയും ഏക്കർ ചെയ്തിരിക്കുന്നത് നിത്യയും താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പ്രമോദ് ഗംഗാധരനും ആണ് . എന്നത്തേയും പോലെ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ കമന്റുകൾ നിറയുകയാണ്.

നായികയായി വേഷമിടാതെ തന്നെ മലയാള സിനിമയിൽ ഒരു നായിക പദവി തൻറെ അഭിനയ മികവ് കൊണ്ട് കരസ്ഥമാക്കിയെടുത്ത താരമാണ് മാളവിക. സഹനടി വേഷങ്ങൾ മാത്രമാണ് കൂടുതലായും ഈ താരത്തെ തേടിയെത്തിയിട്ടുള്ളൂ. എന്നാൽ തനിക്ക് ലഭിക്കുന്ന ഓരോ വേഷവും അതിമനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എത്ര ചെറിയ റോളുകൾ ആണെങ്കിൽ പോലും താരത്തിന്റെ കഥാപാത്രം പ്രത്യേക പ്രശംസ നേടുകയും ചെയ്യാറുണ്ട്.

ഈ വർഷം പുറത്തിറങ്ങിയ പദ്‌മിനി , കുറുക്കൻ എന്നീ ചിത്രങ്ങളിൽ മാളവിക അഭിനയിച്ചിരുന്നു. മാളവികയുടെ പുതിയ പ്രോജക്ടുകൾ ഒന്നും ഇപ്പോൾ അനൗൺസ് ചെയ്തിട്ടില്ല. മലയാളത്തിന് പുറമേ തമിഴിലും തൻറെ സാന്നിധ്യം അറിയിക്കുവാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ ഇനിയും നിരവധി അവസരങ്ങൾ വരട്ടെ എന്നും നായികയായി ശോഭിക്കാൻ സാധിക്കട്ടെ എന്നുമാണ് പ്രേക്ഷകർ എപ്പോഴും ആഗ്രഹിക്കുന്നത്. സിനിമകളിൽ സജീവമാണെങ്കിലും അതോടൊപ്പം തന്നെ ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും മ്യൂസിക് ആൽബങ്ങളിലും എല്ലാം മാളവിക വേഷമിടാറുണ്ട്. കഴിഞ്ഞവർഷം താരത്തിന്റെതായി കൂടുതലായി പുറത്തിറങ്ങിയതും നിരവധി ഷോർട്ട് ഫിലിമുകൾ ആയിരുന്നു.

Scroll to Top