കേരളീയർക്ക് ഏറെ പ്രിയങ്കരിയായ ഒരു അവതാരികയാണ് ലക്ഷ്മി നക്ഷത്ര. ചുരുങ്ങിയ സമയം ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ഠമാര്‍ പഠാറിലും സ്റ്റാർ മാജിക്കിലും ഏറെ നിറസാന്നിധ്യമായ ലക്ഷ്മി നക്ഷത്ര മിനിസ്ക്രീൻ ഷോകളിൽ നിറസാനിധ്യമാണ്. ചിന്നു എന്നാണ് മലയാളി ആരാധകർ ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ലക്ഷ്മി നക്ഷത്ര തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല.
അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. സ്റ്റാർ മാജിക്കിന്റെ ഒരു ഭാഗമാകന്നതിന് മുമ്പ് ഒരുപാട് നാൾ ആർ ജെയായി പ്രവർത്തിച്ച ഒരു വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്കിൽ നിലവിൽ ഉള്ള താരങ്ങളെക്കാളും അവതാരികയായ ലക്ഷ്മി നക്ഷത്രയ്ക്കുണ്ട്. തന്റെ ഓരോ പിറന്നാൾ ദിനത്തിൽ കെട്ട് കണക്കിന് സമ്മാനങ്ങളാണ് ആരാധകരിൽ നിന്നും താരത്തിനു ലഭിക്കാറുള്ളത്. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ആരംഭിച്ചതിന് ശേഷം ആരാധകരുടെ സ്നേഹം നേരിട്ട് അനുഭവപ്പെടാനും താരത്തിനു സാധിക്കാറുണ്ട്.
തന്നെ സ്നേഹിക്കുന്നവരെയും കൂടെ ചേർത്ത് പിടിക്കാനാണ് താരത്തിനു ഏറെ ആഗ്രഹം. തൃശ്ശൂർ സ്വേദേശിയായ താരം ഈ അടുത്തിടെയാണ് വിദേശ യാത്ര കഴിഞ്ഞ് നാട്ടിലെത്തിയത്. ഇന്ത്യയിലും പുറത്തുമായി നിരവധി സ്റ്റേജ് ഷോകളും, ഉദ്‌ഘാടന പരിപാടികളും ലക്ഷ്മിയെ തേടിയെത്താറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും അതിനു ലഭിച്ച കമന്റ്സുമാണ് വൈറലായി മാറുന്നത്.
തന്റെ ഗ്യാരേജിലേക്ക് പുതിയൊരു അംഗം കൂടി എത്തിയതിന്റെ സന്തോഷം പങ്കുവെച്ചാണ് താരം ഇത്തവണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എത്തിയത്. ഏറ്റവും പുതിയതായി ലക്ഷ്മി നക്ഷത്ര വാങ്ങിയ വാഹനം മഹിന്ദ്രയുടെ താർ ആണ്. കറുപ്പ് നിറത്തിലുള്ള താറിന്റെ മുന്നിൽ നിന്നും സ്റ്റൈലിഷ് ലുക്കിൽ നില്കുന്ന ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. കുറച്ചു നാളുകൾക്ക് മുമ്പ് ബിഎംഡബ്ല്യു 3 സീരിസ് ലക്ഷ്‌മി നക്ഷത്ര സ്വന്തമാക്കിയിരുന്നു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…