സിനിമ പ്രേമികൾ കാണാൻ കൊതിച്ചിരിക്കുന്ന കുടുംബചിത്രം ജലധാരപമ്പ് സെറ്റിലെ പുത്തൻ വീഡിയോ സോങ്ങ് കാണാം..

മലയാളത്തിൽ വരാനിരിക്കുന്ന പുത്തൻ ഫാമിലി കോമഡി ചിത്രമാണ് ജലധാര പമ്പ് സെറ്റ് സിൻസ് 1962. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോയ്ക്ക് ശേഷം ഇപ്പോഴിതാ ഇതിലെ മനോഹരമായ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുമ്പാകെ ഇപ്പോൾ എത്തിയിരിക്കുകയാണ്. കുരുവി എന്ന വരികൾ തുടങ്ങുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം മലയാളം യൂട്യൂബ് ചാനലിലൂടെയാണ് സിനിമ പ്രേമികൾക്ക് മുൻപാകെ എത്തിയിരിക്കുന്നത്.

ട്രെയിലർ വീഡിയോ പോലെ തന്നെ നർമ്മരംഗങ്ങളും പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഒരു വീഡിയോ ഗാനം തന്നെയാണ് കുരുവി. കുരുവി എന്ന ഈ വീഡിയോ ഗാനം സിനിമ പ്രേമികളിൽ നിന്നും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ് . വൈഷ്ണവ് ഗിരീഷ് പാടിയിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് കൈലാസാണ്. അശ്വിൻ ശിവദാസിന്റെതാണ് റിതം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഇന്ദ്രൻസ് , ഉർവശി, സനുഷ, സാഗർ, ജോണി ആൻറണി, ടി ജി രവി , നിഷ സാരംഗ് എന്നീ താരങ്ങളെയെല്ലാം തന്നെയാണ് ഈ വീഡിയോ ഗാനത്തിലും കാണാൻ സാധിക്കുന്നത്.

ബൈജു ചെല്ലമ്മ, സനിത ശശിധരൻ , സാഗർ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കുന്ന ഈ ചിത്രം വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡിന്റെ ബാനറിൽ ആണ് റിലീസ് ചെയ്യുന്നത്. സനു കെ ചന്ദ്രനാണ് ഈ ചിത്രത്തിലെ കഥ ഒരുക്കിയിട്ടുള്ളത്. രചന നിർവഹിച്ചിട്ടുള്ളത് സംവിധായകൻ ആശിഷ് ചിന്നപ്പയും പ്രജിൻ എം പിയും ചേർന്നാണ്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സജിത് പുരുഷനും എഡിറ്റിംഗ് നിർവഹിച്ചത് രാധാകൃഷ്ണനും ആണ് .

Scroll to Top