മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ലതാ മങ്കേഷ്‌കര്‍ ദേശീയ പുരസ്കാരം തെന്നിന്ത്യന്‍ പിന്നണി ഗായിക കെ.എസ് ചിത്രയ്ക്കും സംഗീത സംവിധായകന്‍ ഉത്തം സിങ്ങിനും. സംഗീത ലോകത്തിന് ഇരുവരും നല്‍കിയ സംഭാവന പരിഗണിച്ചാണ് 2 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം നൽകിയത്.
ലതാ മങ്കേഷ്കറുടെ ജന്മദിനമായ സെപ്റ്റംബര്‍ 28ന് ഗായികയുടെ സ്മരണക്കായി മധ്യപ്രദേശ് സർക്കാര്‍ നിര്‍മിച്ച ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും. 2022-ലെ പുരസ്കാരം ഉത്തം സിങ്ങിനും 2023-ലെ പുരസ്കാരം കെ.എസ് ചിത്രയ്ക്കും സമ്മാനിക്കുമെന്ന് ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ സംഗീത ഏവം കലാ അക്കാദമി ഡയറക്ടര്‍ ജയന്ത് ഭിസെ പറഞ്ഞു.
കിഷോർ കുമാർ, ആശാ ഭോസ്‌ലെ തുടങ്ങിയവരാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്കാരം നേടിയ പ്രമുഖര്‍.
1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ച ലതാ മങ്കേഷ്കര്‍ ഇന്ത്യന്‍ സംഗീത ലോകത്തെ ഏറ്റവും പ്രതിഭാധനയായ ഗായികയായാണ് വിലയിരുത്തുന്നത്. ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങളാണ് ലതാ മങ്കേഷ്കര്‍ ആലപിച്ചിട്ടുള്ളത്. മലയാള സിനിമയായ നെല്ലിലെ ‘കദളി കണ്‍കദളി’ എന്ന ഗാനമാണ് ലതാജി മലയാളത്തില്‍ ആലപിച്ചിട്ടുള്ള ഏക ഗാനം. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ പുരസ്കാരങ്ങള്‍ അവരെ തേടിയെത്തിയിരുന്നു. 2022 ഫെബ്രുവരി ആറിന് 92-ാം വയസിലാണ് ഇന്ത്യൻ സിനിമയുടെ വാനമ്പാടി ലത മങ്കേഷ്‌കർ വിട പറയുന്നത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…