Categories: Entertainment

ഭാവന സ്റ്റുഡിയോസ് സിനിമകളിൽ ഫഹദ് ഫാസിൽ തുടർച്ചയായി ഹീറോയാണ്..! ഒരിക്കൽ അഭിനയിച്ച നടിക്ക് പിന്നെ അവസരം ഇല്ലാ.. കനി കുസൃതി..

മലയാള സിനിമയുടെ പ്രിയങ്കരിയാണ് കനി കുസൃതി. കാൻ ഫിലിംസ് ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യൻ ചലച്ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തുടങ്ങി ഒട്ടേറെ ചലച്ചിത്രങ്ങളിൽ മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച നടിയാണ് കനി കുസൃതി. ഇപ്പോൾ ഇതാ മോളിവുഡിലെ മുൻനിര നിർമ്മാണം കമ്പനിയായ ഭാവന സ്റ്റുഡിയോസിനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. ജോജി, തങ്കം, കുമ്പളങ്ങി നൈറ്റ്സ്, പാൽത്തു ജാൻവർ തുടങ്ങി മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ നിർമാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്.

നടൻ ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ തുടങ്ങിയവരുടെ ഉടമസ്ഥയിലുള്ള പ്രൊഡക്ഷൻ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമകളിൽ ഒരു പ്രാവശ്യം അഭിനയിച്ച നടികളെ പിന്നീട് കാണാൻ കഴിയില്ലെന്ന് അഭിനയത്രിയായ കനി കുസൃതി പറയുന്നു. ഫഹദ് ഫാസിൽ എന്ന നടനെ തുടർച്ചയായി നായകനാക്കി സിനിമയെടുക്കുകയും അപർണ ബാലമുരളി മാത്രമാണ് രണ്ട് ഭാവന സ്റ്റുഡിയോസിന്റെ സിനിമകളിൽ അഭിനയിച്ചതെന്ന് കനി തുറന്നു പറയുന്നു.

ലിജോ മോൾ, ഗ്രേസ് ആന്റണി തുടങ്ങിയ നായകന്മാർ വളരെ കഴിവുള്ള അഭിനയത്രികൾ ആണെന്നും കനി കുസൃതി നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. “ഭാവന സ്റ്റുഡിയോസിന്റെ ആളുകൾ എന്നെ വഴക്ക് പറയുമോ എന്നറിയില്ല. പക്ഷെ ഞാൻ ആലോചിച്ചു, അവർ ഫഹദിന്റെ കൂടെ പല തവണ വർക്ക് ചെയ്തിരുന്നു. എന്നാൽ അപർണ മാത്രമാണ് തുടരെ നായികയായി അവരുടെ സിനിമകളിൽ അഭിനയിച്ചത്. ബാക്കിയുള്ള നടിമാരൊന്നും അവരുടെ സിനിമയിൽ പിന്നീട് കണ്ടിട്ടില്ല.

ഇതെന്തുകൊണ്ടാണ് ഇങ്ങനെ നടക്കുന്നതെന്ന് തോന്നാറുണ്ട്. ഇവരുടെ ചിത്രങ്ങളിൽ എപ്പോഴും പുതിയ നായികമാരാണ്. തങ്കം എന്ന സിനിമയിൽ അപർണ മാത്രമേ തുടർച്ചയായി വന്നിട്ടുള്ളൂ എന്നാണ് എന്റെ ഓർമ. എന്നാൽ ലിജോ മോൾ , ഗ്രേസ് ആന്റണി എന്നിവർക്ക് ഒരുവസരം കൂടി നൽകിയ മികച്ച പ്രകടനം തന്നെ കാഴ്ച്ചവെക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഞാൻ ഒരു സംവിധായകാണെങ്കിൽ അവർക്ക് മുൻഗണന നല്കാൻ സാധ്യതയുണ്ട്.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

4 days ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

6 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

1 week ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

1 week ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago