ചെറിയ ഒരിടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയനടി കലാരഞ്ജിനി സ്വന്തമായി ഡബ് ചെയ്ത് അഭിനയിക്കുന്ന സിനിമയാണ് ‘ഭരതനാട്യം. ’ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയ്ക്കു ശേഷം വർഷങ്ങൾക്ക് ശേഷമാണ് രഞ്ജിനി പുതിയ സിനിമയിൽ അഭിനയിക്കുന്നത്. വർഷങ്ങളായി അടഞ്ഞ ശബ്ദമാണ് കലാരഞ്ജിനിക്കുള്ളത്. ‘ഞാൻ സംസാരിക്കുമ്പോൾ എല്ലാവരും വിചാരിക്കും ഒരുപാട് സ്ട്രെയിൻ എടുത്താണ് പറയുന്നതെന്ന്. പക്ഷേ അല്ല, ഇതാണ് എന്റെ ശബ്ദം. വർഷങ്ങൾക്കു മുമ്പ് നടന്നതാണ്.
പ്രേം നസീർ സാറിന്റെ ജോഡി ആയിട്ട് അഭിനയിക്കുന്ന സിനിമയാണ്. ബ്ലഡ് വായിൽ നിന്നു ഛർദിക്കുന്ന ഒരു സീനാണ് അത്. അന്നൊക്കെ ചുവന്ന കളർ പൗഡറിൽ വെളിച്ചെണ്ണ മിക്സ് ചെയ്താണ് ചോര ഉണ്ടാക്കിയിരുന്നത്. വൊമിറ്റ് ചെയ്യുന്നതും ദേഹത്ത് മുറിവ് പറ്റിയതുമൊക്കെ അങ്ങനെയാണ് കാണിക്കുന്നത്. ആ സിനിമയിലെ മേക്കപ്പ്മാൻ അറിഞ്ഞുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല, പക്ഷേ അസറ്റോൺ മിക്സ് ചെയ്ത പൊടിയാണ് എനിക്ക് തന്നത്. ഞാനിട്ടിരുന്നത് വെള്ള നിറത്തിലുള്ള സാരിയാണ്.
അപ്പോൾ ഞാൻ തന്നെ ഒഴിക്കുമ്പോൾ ദേഹത്തും സാരിയിലുമൊക്കെ ആകുന്നത് കൊണ്ട് നസീർ സർ വായിലേക്ക് ഒഴിച്ചു തരാം എന്ന് പറഞ്ഞു. നസീർ സർ അത് ഒഴിച്ചു തന്നതുമാത്രമേ എനിക്ക് ഓർമയുള്ളൂ. എന്റെ വായൊക്കെ വീർത്തു വരുന്നതു പോലെ തോന്നി. അവരൊക്കെ എന്നോട് തുപ്പാൻ പറയുന്നുണ്ട്.പക്ഷേ എന്റെ സെൻസ് പോയി. അങ്ങനെ ശ്വാസനാളം വരണ്ടു പോയി.അങ്ങനെയാണ് ശബ്ദം പോകുന്നത്.’.സിനിമയിൽ സജീവമാകാനാണ് ഇനി ആഗ്രഹം എന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…