റെഡ് കളർ സാരിയിൽ ആരാധക മനം കീഴടക്കി തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ…. ഹോട്ട് എന്ന് വിശേഷിപ്പിച്ച് ആരാധകർ….

ബോളിവുഡ് ചിത്രത്തിലൂടെയാണ് ബോംബെ സ്വദേശിനിയായ കാജൽ അഗർവാൾ തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ക്യൂൻ എന്ന ഹിന്ദി ചിത്രത്തിലൂടെ കരിയർ തുടങ്ങിയ കാജലിനെ ചെറിയൊരു വേഷം മാത്രമാണ് ആ ചിത്രത്തിൽ അവതരിപ്പിക്കാൻ സാധിച്ചത്. ഒട്ടും വൈകാതെ തന്നെ തെലുങ്കിലേക്ക് രംഗപ്രവേശനം ചെയ്ത താരം ലക്ഷ്മി കല്യാണം എന്ന സിനിമയിൽ വേഷമിട്ടു. ആ വർഷം തന്നെ ചന്ദമാമ എന്ന ചിത്രം കൂടി താരത്തിന്റെതായി റിലീസ് ചെയ്തിരുന്നു. ഈ ചിത്രം മികച്ച വിജയം കാഴ്ചവച്ചതോടെ കാജൽ എന്ന താരത്തിന് ഏറെ ശ്രദ്ധ ലഭിച്ചു തുടങ്ങി. തെലുങ്ക് ചിത്രങ്ങൾക്കൊപ്പം തമിഴിലും കാജൽ തുടക്കം കുറിച്ചു.

കാജൽ അഗർവാൾ എന്ന താരത്തിന്റെ അഭിനയ ജീവിതത്തിന് ഗുണം ചെയ്തത് 2009ൽ പുറത്തിറങ്ങിയ മഗധീര എന്ന തെലുങ്ക് ചിത്രമാണ്. ഈ ചിത്രം വമ്പൻ പ്രേക്ഷക സ്വീകാര്യത നേടുകയും തെലുങ്കിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ എക്കാലത്തെയും ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തിരുന്നു. ഇതോടെ കാജൽ അഗർവാൾ എന്ന താരം തെന്നിന്ത്യയിലെ ഒരു മുൻനിര നായികയായി അറിയപ്പെടാൻ തുടങ്ങി. തെലുങ്കിൽ ശോഭിക്കുന്നതോടൊപ്പം നാൻ മഹാനല്ല, മാട്രാൻ, തുപ്പാക്കി , ജില്ല , വിവേകം, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും തൻറെ സ്ഥാനം നേടിയെടുത്തു കാജൽ .

ഒട്ടുമിക്ക തെന്നിന്ത്യൻ മുൻനിര നായികമാരും കരിയർ അല്ലെങ്കിൽ കുടുംബ ജീവിതം ഇതിൽ ഏതെങ്കിലും ഒന്നുമായി മുന്നോട്ടു പോകുന്നവരാണ്. എന്നാൽ കാജൽ ആകട്ടെ ഇത് രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്ന വ്യക്തിയാണ്. 2020 ൽ വിവാഹിതയായ കാജൽ ഇന്ന് ഒരു ആൺകുഞ്ഞിന്റെ അമ്മ കൂടിയാണ്. അതിനുശേഷം താരം ചലച്ചിത്രരംഗത്ത് സജീവമായി. ഈ വർഷം ഇതിനോടകം രണ്ട് തമിഴ് ചിത്രങ്ങൾ കാജലിന്റെതായി പുറത്തിറങ്ങി. ഭൂതം , കരുംഗാപിയം എന്നിവയാണ് ആ സിനിമകൾ . ഇനി റിലീസ് ചെയ്യാനുള്ളത് ഇന്ത്യൻ 2 ആണ് . ഈ ചിത്രത്തിന് പുറമേ ഒരു ബോളിവുഡ് ചിത്രത്തിന്റേയും രണ്ടു തെലുങ്കു ചിത്രങ്ങളുടേയും ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

തൻറെ കുടുംബ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെക്കുന്ന കാജൽ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രണയത്തെ പ്രതിനിധീകരിച്ചുകൊണ്ട് റെഡ് കളർ സാരി ധരിച്ച് ഗ്ലാമറസ് ലുക്കോടെയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാജൽ ധരിച്ചിരിക്കുന്നത് മനീഷ് മൽഹോത്ര ബ്രാൻഡിന്റെ ഔട്ട് ഫിറ്റാണ്. താരത്തെ മേക്കപ്പ് ചെയ്തിട്ടുള്ളത് നിഷ്ത ഭണ്ഡാരി ആണ് .

Scroll to Top