Categories: Entertainment

മൃതദേഹത്തിൽ ഒരു വൃക്കയില്ല എന്ന് പോസ്റ്റ്മോട്ടത്തിൽ തെളിഞ്ഞു ! ‘എന്ത് നടപടി വന്നാലും ഞങ്ങൾക്ക് ഭയമില്ല ’; ആ സിനിമ വെറും കഥ മാത്രമായിരുന്നോ? ഡോ.പി.ബി.ഗുജ്റാൾ

ആദ്യം തന്നെ മുൻകൂർജാമ്യം എടുക്കുകയാണ് . അവയവദാനം ജീവദാനമാണെന്നും ദാനങ്ങളിൽ എറ്റവും ഉത്തമമായത് അവയവദാനമാണെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഏത് വീക്ഷണകോണിൽ നോക്കിയാലും മരണാന്തര അവയവദാനം ഒരുപടി മുന്നിൽനിൽക്കുമെന്നും മാനവകുലത്തിന് തന്നെ ഏറ്റവും ഉത്തമമായ ഒരു മാതൃകയാണെന്നുമാണ് എന്റെ ഒരു കാഴ്ചപ്പാട്. പക്ഷേ, ചില വിവാദങ്ങളിൽപ്പെട്ട് മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ചുപോയ അവസ്ഥയാണ് ഇന്ന് കേരളത്തിൽ കാണുന്നത് . അതിലൊരുപാട് സങ്കടപ്പെടുന്ന ഒരാളാണ് ഞാൻ . ഓർമ ശരിയാണങ്കിൽ 2010ൽ ആണെന്നു തോന്നുന്നു പാലക്കാട് മെഡിക്കൽ കോളജ് രൂപീകരികരാവശ്യാർഥം ‘പാലക്കാട് മെഡിക്കൽ കോളജ് ആക്‌ഷൻ കൗൺസിൽ’ എന്നൊരു സംഘടന രൂപീകരിച്ചിരുന്നു. മെഡിക്കൽ കോളജ് രൂപീകരിച്ചു കഴിഞ്ഞപ്പോൾ അത് പിന്നീട് ഒരു ചാരിറ്റബിൾ സൊസൈറ്റിയായി മാറി. അതിന്റെയൊക്കെ ഭാഗമായി പ്രവർത്തിക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും മനസ്സിൽ മുള്ളുപോലെ കിടന്നിരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട് . 2009 ഓഗസ്റ്റ് 25 തിയതി ജോസഫ് എന്ന സിനിമ ഇറങ്ങുന്നതിന്റെ 9 വർഷങ്ങൾക്കു മുൻപാണ്. ഒരു ഉച്ച സമയത്ത്, വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലേദിവസം മരണപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കൊണ്ടുവന്നു. അശോക് മേനോൻ എന്ന് നമുക്ക് അയാളെ തൽകാലം വിളിക്കാം. അപകടമുണ്ടാകുന്നതിന് ഒരാഴ്ച മുൻപ് വാങ്ങിയ പുതിയ ബൈക്ക് ഹൈവേയിലേക്ക് കയറ്റുന്നതിനിടെ തെന്നി മറിഞ്ഞുവീണ് റോഡിൽ തലയിടിച്ചാണ് ആ അപകടം സംഭവിച്ചത്. നാല് ദിവസത്തെ ചികിത്സയ്ക്കുശേഷം ഓഗസ്റ്റ് 24ന് രാത്രി ഏഴു മണിയോടെ അദ്ദേഹം മരണപ്പെട്ടു. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കുകളായിരുന്നു മരണകാരണമാണെനാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത് . പക്ഷേ; വൃക്കകളിൽ ഒന്ന് നീക്കം ചെയ്തിരിക്കുന്നതായിട്ടാണ് കാണുന്നത് അതും മരണം നടന്നിരിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുൻപ്, എന്നാൽ പരമാവധി ഒരു മാസത്തിനകമാണ് അത് സംഭവിച്ചിട്ടുണ്ടാവുകയെന്ന് പിന്നീട് മനസ്സിലായി. പക്ഷേ, അങ്ങനെയൊരു ശസ്ത്രക്രിയയെപ്പറ്റി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നുണ്ടായിരുന്നുന്നില്ല .

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

1 day ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

5 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

6 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago