ആദ്യം തന്നെ മുൻകൂർജാമ്യം എടുക്കുകയാണ് . അവയവദാനം ജീവദാനമാണെന്നും ദാനങ്ങളിൽ എറ്റവും ഉത്തമമായത് അവയവദാനമാണെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഏത് വീക്ഷണകോണിൽ നോക്കിയാലും മരണാന്തര അവയവദാനം ഒരുപടി മുന്നിൽനിൽക്കുമെന്നും മാനവകുലത്തിന് തന്നെ ഏറ്റവും ഉത്തമമായ ഒരു മാതൃകയാണെന്നുമാണ് എന്റെ ഒരു കാഴ്ചപ്പാട്. പക്ഷേ, ചില വിവാദങ്ങളിൽപ്പെട്ട് മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ചുപോയ അവസ്ഥയാണ് ഇന്ന് കേരളത്തിൽ കാണുന്നത് . അതിലൊരുപാട് സങ്കടപ്പെടുന്ന ഒരാളാണ് ഞാൻ . ഓർമ ശരിയാണങ്കിൽ 2010ൽ ആണെന്നു തോന്നുന്നു പാലക്കാട് മെഡിക്കൽ കോളജ് രൂപീകരികരാവശ്യാർഥം ‘പാലക്കാട് മെഡിക്കൽ കോളജ് ആക്ഷൻ കൗൺസിൽ’ എന്നൊരു സംഘടന രൂപീകരിച്ചിരുന്നു. മെഡിക്കൽ കോളജ് രൂപീകരിച്ചു കഴിഞ്ഞപ്പോൾ അത് പിന്നീട് ഒരു ചാരിറ്റബിൾ സൊസൈറ്റിയായി മാറി. അതിന്റെയൊക്കെ ഭാഗമായി പ്രവർത്തിക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും മനസ്സിൽ മുള്ളുപോലെ കിടന്നിരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട് . 2009 ഓഗസ്റ്റ് 25 തിയതി ജോസഫ് എന്ന സിനിമ ഇറങ്ങുന്നതിന്റെ 9 വർഷങ്ങൾക്കു മുൻപാണ്. ഒരു ഉച്ച സമയത്ത്, വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലേദിവസം മരണപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കൊണ്ടുവന്നു. അശോക് മേനോൻ എന്ന് നമുക്ക് അയാളെ തൽകാലം വിളിക്കാം. അപകടമുണ്ടാകുന്നതിന് ഒരാഴ്ച മുൻപ് വാങ്ങിയ പുതിയ ബൈക്ക് ഹൈവേയിലേക്ക് കയറ്റുന്നതിനിടെ തെന്നി മറിഞ്ഞുവീണ് റോഡിൽ തലയിടിച്ചാണ് ആ അപകടം സംഭവിച്ചത്. നാല് ദിവസത്തെ ചികിത്സയ്ക്കുശേഷം ഓഗസ്റ്റ് 24ന് രാത്രി ഏഴു മണിയോടെ അദ്ദേഹം മരണപ്പെട്ടു. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കുകളായിരുന്നു മരണകാരണമാണെനാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത് . പക്ഷേ; വൃക്കകളിൽ ഒന്ന് നീക്കം ചെയ്തിരിക്കുന്നതായിട്ടാണ് കാണുന്നത് അതും മരണം നടന്നിരിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുൻപ്, എന്നാൽ പരമാവധി ഒരു മാസത്തിനകമാണ് അത് സംഭവിച്ചിട്ടുണ്ടാവുകയെന്ന് പിന്നീട് മനസ്സിലായി. പക്ഷേ, അങ്ങനെയൊരു ശസ്ത്രക്രിയയെപ്പറ്റി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നുണ്ടായിരുന്നുന്നില്ല .
മൃതദേഹത്തിൽ ഒരു വൃക്കയില്ല എന്ന് പോസ്റ്റ്മോട്ടത്തിൽ തെളിഞ്ഞു ! ‘എന്ത് നടപടി വന്നാലും ഞങ്ങൾക്ക് ഭയമില്ല ’; ആ സിനിമ വെറും കഥ മാത്രമായിരുന്നോ? ഡോ.പി.ബി.ഗുജ്റാൾ
Posted by
Cinema Vines
–
Cinema Vines
Recent Posts
- മകനെ ഗേറ്റ് അടച്ച് പുറത്താക്കി നടൻ മോഹൻബാബു. ഇത് സിനിമയെ വെല്ലുന്ന രംഗം
- എന്റെ സൗന്ദര്യം എന്റെ നല്ല മനസിന്റെ പ്രതിഫലനമാണ്. പെട്രോൾ പമ്പ് ഉത്ഘാടനത്തിന് എന്തിനാണ് എന്നെ വിളിക്കുന്നത് ; ഹണി റോസ്
- മൃതദേഹത്തിൽ ഒരു വൃക്കയില്ല എന്ന് പോസ്റ്റ്മോട്ടത്തിൽ തെളിഞ്ഞു ! ‘എന്ത് നടപടി വന്നാലും ഞങ്ങൾക്ക് ഭയമില്ല ’; ആ സിനിമ വെറും കഥ മാത്രമായിരുന്നോ? ഡോ.പി.ബി.ഗുജ്റാൾ
- കട്ട് പറഞ്ഞിട്ടും ആ നടന് ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും ഇത് പ്രയോജനപ്പെടുത്താറുണ്ട് : സയാനി ഗുപ്ത
- ‘എല്ലാം ഗബ്രിയുടെ തീരുമാനം. ഈ റിലേഷൻഷിപ് ഇനി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല!
Categories
Tags
Ameya Marriage photos Ameya Mathew Ameya Mathew Hot photos Ameya Mathew Marriage Photos Kariku fame Ameya Mathew Marriage Keerthy Suresh Hot in Raghuthatha Movie Keerthy Suresh Movie Hot Keerthy Suresh Movie Raghuthatha Keerthy Suresh Raghuthatha Movie Madona Sebastian Hd Photos Madona Sebastian Hot In Beach Madona Sebastian New Photos Malayalam Actor Suresh Gopi manjil virinja pookkal manju manju warrior Mohanlal navya nair Nikhila Vimal Nikhila Vimal vayanad news Raghuthatha Movie Raghuthatha Movie trailer Shalu Menon Shalu Menon Hot suresh gopi Suresh Gopi News got viral Suresh Gopi News today Suresh Gopi Shooting vidhya Vijayakumar vidhya Vijayakumar hot