#image_title
സംഗീത റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തി പിന്നീട് മലയാള സിനിമ മേഖലയിൽ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സംഗീത പരിപാടിയിലും, സ്റ്റേജ് ഷോയിലും, മ്യൂസിക് ബാൻഡുമായി സജീവമായി നിൽക്കുന്ന താരം ആത്‌മീയ പാതയിലാണോ എന്നതാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായി താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ഇത്തരം സംശയം ആരാധകരിൽ ഉണ്ടാക്കാൻ പ്രധാന കാരണം.
തന്റെ ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തുകയും ഒരു വർഷം മുമ്പ് ഗോപി സുന്ദറുമായി വിവാഹം നടത്താൻ തീരുമാനിക്കുന്ന വിവരങ്ങളെല്ലാം ആരാധകർക്ക് അറിയാവുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളായി ഗോപി സുന്ദറുമായിട്ടുള്ള ചിത്രങ്ങൾ അമൃത പങ്കുവെക്കുന്നത് കാണാറില്ല. ഇരുവരും പിരിഞ്ഞുവെന്ന് തുടങ്ങിയ റിപോർട്ടുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. കൂടാതെ അമൃതയുടെ ആത്‌മീയ യാത്രകളും നമ്മൾക്ക് കാണാൻ കഴിയും.
നിലവിൽ കാശീയിൽ നിന്നുമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാമാണ് അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇതിന്റെ കൂടെ തന്നെ അമൃത എന്തുകൊണ്ട് ഇത്തരം യാത്രകൾ ചെയ്യുന്ന കാരണങ്ങളും പങ്കുവെച്ചിരിക്കുകയാണ്. “പ്രിയപ്പെട്ട ആളുകൾക്ക് നമസ്കാരം, ഞാൻ ഇപ്പോളും ഇടവേളയിലാണ്. റീചാർജ് ചെയ്യാനും, സുഖപ്പെടുത്താനും എന്റെ ആന്തരിക യാത്രകളും സ്വീകരിക്കാൻ കുറച്ചു സമയമെടുക്കും.
ഒരുപാട് മനോഹരമായ നിമിഷങ്ങൾ നൽകുന്ന ഒന്നാണ് നമ്മളുടെ ജീവിതം. എന്റെ യാത്രയുടെ പ്രധാന ഭാഗങ്ങളാണ് പര്യവേഷണം ചെയ്യാനും പ്രതിഫലിപ്പിക്കാനും വളരാനുമൊക്കെ. ഞാൻ ഇപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷങ്ങൾ ആസ്വദിച്ച് വരുകയാണ്. മനോഹരമായ നിമിഷങ്ങളൂം, സംഗീതവും നിങ്ങളുമായി പങ്കുവെക്കാൻ ഉടൻ തന്നെ ഞാൻ തിരിച്ചു വരുന്നതാണ്. കാത്തിരിക്കുക, അനുഗ്രെഹിക്കുക.” എന്ന് പറഞ്ഞു കൊണ്ടാണ അമൃത സോഷ്യൽ മീഡിയയിൽ കാരണം വെളിപ്പെടുത്തിയത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…