ഉദ്ഘാടന വേദികളിലെ നിറ സാന്നിദ്ധ്യമാണ് ഹണി റോസ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മറ്റ് സിനിമാ താരങ്ങളെക്കാൾ തിരക്കും, പ്രതിഫലവും ഹണി റോസിനാണ്. എന്നാൽ അതോടൊപ്പം തന്നെ സിനിമയ്ക്കും താരം തുല്യ പ്രാധാന്യം നൽകാറുണ്ട്. അന്യഭാഷകളിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
എന്നാൽ തുടർച്ചയായി ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നത് താരത്തിന് വലിയ പരിഹാസവും ഇതിന്റ കൂടെ നേടി കൊടുത്തിട്ടുണ്ട്. പലതും ഹണി റോസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ളതാണ് എന്നതാണ് മറ്റൊരു സങ്കടകരമായ സംഭവം. എന്നാൽ ഇപ്പോഴിതാ ഈ പരിഹാസങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. ബാബുരാജിന്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. ഒരു മാസത്തിൽ എത്ര ഉദ്ഘാടന പരിപാടികൾ ചെയ്യും എന്നായിരുന്നു ബാബു രാജിന്റെ തമാശയോടുള്ള ചോദ്യം. ഒത്തിരി ഒന്നുമില്ലന്നും, വളരെ കുറവാണെന്നുമാണ് ഹണി റോസിന്റെ പ്രതികരണം. കേരളത്തിൽ എല്ലാവിധ ഷോപ്പുകൾ ഉദ്ഘാടനം ചെയ്യാനും തനിക്ക് ക്ഷണം ലഭിക്കാറുണ്ടന്നും, എന്നാൽ തെലുങ്കിൽ ജ്വല്ലറിയും ടെക്‌സ്റ്റൈൽസും മാത്രമേ ഉദ്ഘാടനം ചെയ്യാറുള്ളു എന്നും, കൂടാതെ പെട്രോൾ പമ്പും ഉദ്ഘാടനം ചെയ്തിട്ടുണ്ടന്നാണ് ഹണി റോസ് പറയുന്നത്. പെട്രോൾ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാൻ എന്തിനാണ് വിളിക്കുന്നത് എന്ന് മനസിലായിട്ടില്ലെന്നും ഹണി കൂട്ടിച്ചേർത്തു.
നല്ല മനസിന്റെ പ്രതിഫലനമാണ് ഒരാളുടെ സൗന്ദര്യം. നേരത്തെ തനിക്ക് ആൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ആ ബന്ധം തുടരാൻ സാധിച്ചില്ല. നല്ലൊരാൾ വന്നാൽ വിവാഹം കഴിക്കും. നല്ലൊരാൾ എന്ന് ഞാൻ ഉദ്ദേശിച്ചത് ഒരേ വൈബ് ഉള്ള ആളുകളെയാണ് എന്നും ഹണി റോസ് കൂട്ടിച്ചേർത്തു.