ആരാധകരിൽ ആവേശമായി ഷാരൂഖ് – നയൻസ് കോംബോ… ജവാനിലെ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

അറ്റ്ലീ സംവിധാനം ചെയ്ത സെപ്റ്റംബർ ഏഴിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ . ബോളിവുഡിന്റെ കിംഗ് ഖാൻ നടൻ ഷാരൂഖ് ഖാൻ ആണ് ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താഴത്തെ കൂടാതെ നയൻതാര , വിജയ് സേതുപതി , ദീപിക പദുക്കോൺ, പ്രിയാമണി, സന്യാ മൽഹോത്ര എന്നിവരും വേഷമിടുന്നുണ്ട്. ഷാരൂഖ് ഇരട്ട വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത് ഇറക്കുന്ന ഈ ചിത്രത്തിലെ ഹയ്യോട എന്ന ഗാനത്തിന്റെ തമിഴ് പതിപ്പാണ് ടി സിരീസ് തമിഴ് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. നയൻതാരയും ഷാരൂഖ് ഖാനും തമ്മിലുള്ള അത്യുഗ്രൻ പ്രകടനം തന്നെയാണ് ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. റൊമാൻസും കിടിലൻ നൃത്ത ചുവടുകളും ആയി ആരാധകരെ ആവേശത്തിലാഴ്ത്താൻ പറ്റിയ വീഡിയോ ഗാനം . വിവേക് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് . ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും പ്രിയ മാലിയും ചേർന്നാണ്. ഫറാ ഖാൻ ആണ് ഗാനത്തിന്റെ കൊറിയോഗ്രാഫർ .

സംവിധായകൻ അറ്റ്ലിയും എസ് രമണ ഗിരിവാസനും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. സുമിത്ത് അറോറയാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്. റെഡ് ചില്ലിസ് എന്റർടൈൻമെന്റ് ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗൗരി ഖാനും ഗൗരവ് വർമ്മയും ചേർന്നാണ്. ജി കെ വിഷ്ണു ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് റൂബൻ ആണ് .

Scroll to Top