ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത് ഗായിക ഗൗരി ലക്ഷ്മി ആലപിച്ച മുറിവ് എന്ന ഗാനമാണ്. ഏകദേശം ഒരു വര്ഷം മുമ്പേയാണ് ഈ ഗാനം ർ റിലീസ് ചെയ്തത്. “എന്റെ പേര് പെണ്ണ്, എനിക്ക് എട്ട് വയസ്. സൂചികുത്താനിടയില്ലാത്ത ബസിനുള്ളിൽ എന്റെ പൊക്കിൾ തപ്പി വന്നവന്റെ പ്രായം നാല്പത് വയസ്” ഇങ്ങനെ തുടങ്ങുന്ന ഗാനമാണ് നിലവിൽ സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ നേടുന്നത്. ഇതിനോടകം തന്നെ തനിക്ക് പല ഭാഗത്ത് നിന്ന് വിമർശനങ്ങളും, സൈബർ ആക്രമണങ്ങളും ഉണ്ടായി കൊണ്ടിരിക്കുകയാണ്.
ഗൗരി ലക്ഷ്മി
പുരുക്ഷ സമൂഹത്തെ മുഴുവൻ പ്രതിരോധത്തിലാക്കുന്ന ടോക്സിക്ക് ഫെമിനിസമാണ് ഗായിക ഗൗരി ലക്ഷ്മി അടക്കമുള്ളവർ മുന്നോട്ട് വെക്കുന്നത്. അൽപ വസ്ത്രധാരികളായിട്ട് എന്തിന് ഇങ്ങനെയുള്ള ഗാനങ്ങൾ ആലപിക്കുന്നു എന്നാണ് ചോദ്യങ്ങൾ വരുന്നത്. എന്നാൽ ഇത്തരം സൈബർ ആക്രമണങ്ങൾ ഒരിക്കലും പോലും ഗൗരി ലക്ഷ്മി ഭയന്നിട്ടില്ല എന്നതാണ് മറ്റൊരു സത്യം.
“വേനലവധിസമയത്ത് ബന്ധു വീട്ടിൽ ഊണ്. ഓർമ്മവെച്ച കാലം മുതൽക്കേ എന്റെ കണ്ടു വന്ന ഒരാൾ, പിന്നിൽ നിന്ന് തൊട്ടത്തിന്റെ പേര് കാമം” എന്നിവയായിരുന്നു മുറിവ് എന്ന ഗാനത്തിന്റെ അടുത്ത വരികൾ. എന്നാൽ ഈ ഗാനത്തിലൂടെ പറയുന്ന കാര്യങ്ങൾ എല്ലാം ഒരിക്കൽ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യമാണെന്ന് ഗൗരി ഒരു ഡിജിറ്റൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എട്ടാം വയസിൽ നടന്ന സംഭവത്തെ കുറിച്ച് പറയുമ്പോൾ അന്ന് താൻ ധരിച്ച വസ്ത്രം എന്താണെന്ന് പോലും ഓർമ്മയുണ്ടെന്ന് താരം പറയുന്നു. എന്തായാലും ഇപ്പോൾ സൈബർ ഇടങ്ങളിൽ രൂക്ഷ വിമർശനങ്ങളും അതുപോലെ തന്നെ പിന്തുണച്ച് എത്തുന്നവരും നിരവധി പേരാണ്. എന്നാൽ ഇത്തരം വിമർശനങ്ങളെ താരം വളരെ മനോഹരമായിട്ടാണ് കൈകാര്യം ചെയ്യുന്നത്.