Categories: Lifestyle

നിങ്ങൾ ഏറ്റവും മികച്ചതും ശക്തവുമാണ്. ഒരു അമ്മയുടെ ശക്തി’- അമൃത സുരേഷിന് പിന്തുണയുമായി ഗോപി സുന്ദർ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമൃത സുരേഷ് – ബാല വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും തനിക്ക് നേരെ ചില്ലു കുപ്പിയെറിഞ്ഞെന്നുമൊക്കെ മകൾ വെളിപ്പെടുത്തിയതോടെയാണ് വിഷയം ചർച്ചയായത്. പിന്നാലെ ഇനി അപ്പ വരില്ലെന്നും പറഞ്ഞുകൊണ്ട് ബാല രംഗത്തെത്തി. വികാരഭരിതമായ ബാലയുടെ വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലുമായി. പിന്നാലെ അമൃതയ്ക്കും മകൾക്കുമെതിരെ സൈബർ ആക്രമണവും ഉണ്ടായി. ഇതോടെ ബാലയ്‌ക്കൊപ്പമുള്ള ജീവിതത്തിൽ താൻ അനുഭവിച്ച കാര്യങ്ങൾ അമൃത പങ്കുവച്ചിരുന്നു.

ബാലയുടെ മുൻ ഡ്രൈവർ അടക്കം നിരവധി പേർ അമൃതയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃതയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ്. അമൃത കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഗോപി സുന്ദർ കമന്റ് ചെയ്‌തിരിക്കുന്നത്. ‘നിങ്ങൾ ഏറ്റവും മികച്ചതും ശക്തവുമാണ്. മുന്നോട്ട് പോകൂ, ഒരു അമ്മയുടെ ശക്തി’- എന്നാണ് ഗോപി സുന്ദറിന്റെ കമന്റ്. നിരവധി പേരാണ് കമന്റ് ലൈക്ക് ചെയ്‌തിരിക്കുന്നത്.
കോടതിയെയും നിയമത്തെയും ബഹുമാനിച്ചു കൊണ്ടാണ് താൻ പതിനാല് കൊല്ലം മിണ്ടാതിരുന്നതെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അമൃത സുരേഷിന്റെ കുറിപ്പ്. തന്റെയും തന്റെ മകളുടെയും തന്റെ കുടുംബത്തിന്റെയും നിവർത്തികേടിനെ ചൂഷണം ചെയ്തു, മർമ്മത്തിൽ കുത്തുന്ന പ്രസ്താവനകളെ കണ്ണും പൂട്ടി വിശ്വസിച്ചു സത്യത്തിലേക്കുള്ള പാതയെ വഴി തെറ്റിച്ചു വിടാതിരിക്കണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

1 day ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

4 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

6 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago