“നീ എന്റെ ജീവിതത്തിൽ വന്നതോടെ എന്റെ ജീവിതം അർത്ഥപൂർണമായി.പ്രിയപ്പെട്ടവൾ എന്റെ ജീവിതം സുന്ദരമാക്കി! ഗോപി സുന്ദർ

Posted by

മലയാളികളുടെ പ്രിയ സം​ഗീത സംവിധായകനും ​ഗായകനുമാണ് ​ഗോപി സുന്ദർ. നിരവധി ഹിറ്റ് ​ഗാനങ്ങളാണ് ​ഗോപി സുന്ദറിന്റേതായി മലയാളികൾക്ക് ലഭിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന ആളും കൂടിയാണ് ഗോപി സുന്ദർ. വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണ് അതിൽ ഏറെയും. ​ഗോപി സുന്ദർ തന്റെ പെൺ സുഹൃത്തുക്കൾക്കൊപ്പം പങ്കുവയ്ക്കുന്ന പോസ്റ്റുകളും പലപ്പോഴും വിമർശനത്തിനിടയാകാറുണ്ട്.
ലിവിങ് ടുഗതറിലേക്ക് പോയതും വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ഗോപീ സുന്ദറിനെ വലിയ ചർച്ചകളിൽ എത്തിച്ചിരുന്നു. അതിനിടയിൽ ഗായിക പ്രിയ മയോനിയുമായും ചില ഗോഷപ്പുകൾ വന്നിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു മയോനി. കഴിഞ്ഞ വർഷമാണ് മയോനിക്ക് ഒപ്പമുള്ള ​ഗോപി സുന്ദറിന്റെ ഫോട്ടോകൾ വന്നത്. പിന്നാലെ മയോനിയും അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു . എങ്ങനെ ഒരാളെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ച ആളാണ് ​ഗോപി സുന്ദർ എന്നായിരുന്നു അന്ന് മയോനി പറഞ്ഞത്. ഇത് ഏറെ വൈറല്‍ ആകുകയും ചെയ്തിരുന്നു. ഗോപി സുന്ദറിന് ഒപ്പം നിഴലായി എന്നും അവൾ കൂടെയുണ്ട്. ഇരുവരുടെയും സൗഹൃദം ഗോപി സുന്ദറിന്റെ ഗാനങ്ങൾ പോലെ മനോഹരമാണെന്നാണ് ആരാധകർ പറയുന്നത്.എന്നാൽ ഇപ്പോൾ ഗായിക പ്രിയ മയോനിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.
“നീ എന്റെ ജീവിതത്തിൽ വന്നതോടെ ജീവിതം അർത്ഥപൂർണമായി.
നീയന്റ ജീവിതം സുന്ദരമാക്കി,നിനക്ക് എന്റെ പിറന്നാൾ ദിന ആശംസകൾ എന്നാണ് പ്രിയ മയോനിയെക്കുറിച്ച് ഗോപി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.