ഒരൊറ്റ ചിത്രത്തിലെ കഥാപാത്രത്തിലൂടെ കരിയർ മാറിമറിയുന്ന ഒട്ടേറെ താരങ്ങളെ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ വേഷമിട്ട് നിരവധി ആരാധകരെ സ്വന്തമാക്കുകയും ഒരു മികച്ച ബാലതാരമായി ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരമാണ് നടി എസ്തർ അനിൽ. ഒമ്പതാം വയസു മുതൽക്ക് ചലച്ചിത്ര രംഗത്തേക്ക് എത്തിയ ഈ കൊച്ചു മിടുക്കി ഇപ്പോഴും സിനിമകളിൽ സജീവമായി തുടരുന്നു.

നല്ലവൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച എസ്തറിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത് 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രമാണ്. ചിത്രത്തിലെ അനുമോൾ എന്ന കഥാപാത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രം ബ്ലോക്ക് ബസ്റ്റർ ആയതോടെ ഈ താരവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഈ ചിത്രത്തിൻറെ തന്നെ അന്യഭാഷാ റീമേക്കുകളിൽ തമിഴ് തെലുങ്ക് ഭാഷകളിൽ എസ്തർ അഭിനയിച്ചു. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിലും മികച്ച ഒരു വേഷം തന്നെ ഈ താരത്തിനായി കരുതിവച്ചിരുന്നു.

ദൃശ്യത്തിന് പുറമേ ഒരു നാൾ വരും, കോക്ടെയില്‍, ഞാനും എൻറെ ഫാമിലിയും,കുഞ്ഞനന്തന്റെ കട , മിസ്റ്റർ ആൻഡ് മിസ് റൗഡി , ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രമായ വിന്ധ്യ ദി വിക്ടിം വെർഡിക്ട് വി ത്രീ എന്ന സിനിമയാണ് എസ്തറിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. താരത്തിന്റെ പുതിയ പ്രോജക്ടുകൾ ഒന്നും ഇതിനോടകം അനൗൺസ് ചെയ്തിട്ടില്ല.

സോഷ്യൽ മീഡിയയിലെ സജീവതാരമായ എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ മൂന്നാറിൽ അവധി ആഘോഷിക്കാൻ എത്തിയ എസ്തർ മറയന്നൂർ ഉള്ള മഡ് ഹൗസ് റിസോർട്ടിൽ നിന്നും പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയ നേടുന്നത്.