വർഷങ്ങളായി മണിച്ചേട്ടനെയും എന്നെയും കുറിച്ചുള്ള ആരോപണം കേൾക്കാൻ തുടങ്ങിയിട്ട്. എന്നെയൊന്നു വെറുതെ വിട്ടുകൂടെ നിങ്ങൾക്ക്.. ദിവ്യക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ

Posted by

മികച്ച നർത്തകിയും ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിലോളമാണ് താരം അഭിനയിച്ചത്. വിവാഹശേഷം താമസം വിദേശത്തേക്ക് താമസം മാറ്റിയെങ്കിലും ഇന്നും മലയാളികളുടെ വീട്ടിലെ അംഗമാണ് ദിവ്യ ഉണ്ണി. നടിയെ ചുറ്റിപ്പറ്റി മൺമറഞ്ഞ കലാകാരൻ കലാഭവൻ മണിയുമായി ചേർത്ത് വലിയൊരു ആരോപണമായിരുന്നു കുറച്ച് മുന്നേ നടന്നിരുന്നത്.

ഷൂട്ടിംഗ് സമയത്ത് മണി ചേട്ടനെ അപമാനിച്ചന്നും, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലന്നും താരം പറഞ്ഞിട്ടുണ്ടന്ന് പറഞ്ഞായിരുന്നു ആരോപണം. കല്യാണസൗഗന്ധികം എന്ന ചിത്രത്തിൽ ദിവ്യയുടെ മുറ ചെറുക്കാനായിട്ടായിരുന്നു കലാഭവൻ മണി അഭിനയിച്ചത്. ഇവർ തമ്മിലുള്ള പാട്ട് സീനിൽ ഇവർ പ്രണയിക്കുന്ന ഒരു രംഗമുണ്ട്. എന്നാൽ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവൻ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നന്നും,അതിനു ശേഷം ആ ഗാനരംഗം ഒഴിവാക്കുകയായിരുന്നു എന്നായിരുന്നു ഏറെ കാലത്തെ ആരോപണം.
എന്നാൽ താരം ഇതിനെ കുറിച്ച് പറയുന്നത്,ഞാൻ ഇതിന് മറുപടി പറഞ്ഞാൽ ഞാൻ എന്റെ ഭാഗം പറയുന്ന പോലെ തോന്നും. അതുകൊണ്ടുതന്നെ ഞാൻ അതിനു മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. മണിച്ചേട്ടൻ ഇപ്പോൾ നമ്മുടെ കൂടെയില്ല. അദ്ദേഹവുമായുള്ള ബന്ധം എന്നു പറയുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.എന്റെ ആദ്യത്തെ സിനിമ മുതൽ പിന്നെയും എത്രയോ സിനിമകൾ ഞങ്ങൾ ഒരുമിച്ചു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് ഞാനിത് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. മാത്രമല്ല ഇത്തരം നെഗറ്റീവ് കമന്റുകൾ ഞാൻ ഒരിക്കലും നോക്കാറില്ലെന്നുമാണ് താരം പറയുന്നത്.