Categories: Gallery

പുതിയ തീരങ്ങൾ തേടിയുള്ള യാത്രയിലാണ്.. “ഞങ്ങളുടെ ദേവേട്ടത്തി ഇങ്ങനെയല്ല” ചിപ്പിയുടെ പുതിയ ലുക്കിന് ആരാധകരുടെ കമന്റ്‌..

ഒരുകാലത്ത് മലയാള സിനിമയിൽ നായികയായും സഹനടിയായും നിറഞ്ഞുനിന്ന താരമാണ് ചിപ്പി രഞ്ജിത്ത്. പാഥേയം എന്ന ചിത്രത്തിലൂടെയാണ് ചിപ്പി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. സോപാനം,സ്പടികം, പായിക്കര പാപ്പൻ, ആദ്യത്തെ കണ്മണി, ഈ പുഴയും കടന്ന്, ഹിറ്റ്ലർ, ആറാം ജാലകം കാറ്റു വന്നു വിളിച്ചപ്പോൾ, എന്നിവ ചിപ്പി അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്. മലയാളത്തിൽ കൂടാതെ നിരവധി മറ്റുഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ചലച്ചിത്ര നിർമ്മാതാവായ രഞ്ജിത്താണ് താരത്തിന്റെ ഭർത്താവ്. ഇവരുടെ മകളുടെ പേരാണ് അവന്തിക രഞ്ജിത്ത്. രജപുത്ര വിഷ്വൽ മീഡിയയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ് അവന്തിക. 2001ലാണ് ചിപ്പിയും രഞ്ജിത്തും വിവാഹിതരായത്. വിവാഹശേഷം സിനിമാലോകത്തു നിന്ന് വിട്ടു നിന്നങ്കിലും നിരവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ മുന്നിൽ സജീവമാണ് താരം.

ശ്രീ ഗുരുവായൂരപ്പൻ എന്ന പരമ്പരയിലെ കുറൂരമ്മ എന്ന കഥാപാത്രവും, സാന്ത്വനം എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രവും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ പ്രിയതാരം മറക്കാറില്ല. താരത്തിന്റെ വിശേഷങ്ങൾക്കായി ആരാധകരും കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഒരു ചിത്രമാണ് ജനശ്രദ്ധ നേടുന്നത്. ഹൈദരാബാദിലെ ഗോൾകൊണ്ട ഫോർട്ടിൽ നിന്ന് എടുത്ത താരത്തിന്റെ ചിത്രങ്ങൾ ആണിത്. വെള്ള നിറത്തിലുള്ള ഷർട്ടും നീല നിറത്തിലുള്ള പാന്റും ധരിച്ചാണ് താരം ചിത്രങ്ങളിലുള്ളത്. പ്രായം ബാധിക്കാത്ത നടി എന്ന പേരും ചിപ്പിക്ക് സ്വന്തമാണ്.” Recent from Hyderabad” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ”വല്യേട്ടത്തി, ഡ്രസ്സ് അടിപൊളി, ഇത് ദേവേട്ടത്തി ആണോ ഞങ്ങളുടെ ദേവേട്ടത്തി ഇങ്ങനെയല്ല ”എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 months ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

2 months ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

2 months ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

2 months ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 months ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 months ago