ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം മാത്രം കുറയുന്നില്ലെന്ന് പറയുന്നവർ ധാരാളമാണ് . അളവിൽ കൂടുതൽ ഭാരം പലതരത്തിലുള്ള അസുഖങ്ങള്‍ വരുന്നതിനു കാരണമായേക്കം .ശരീരത്തിൽ ആവശ്യമില്ലാത്ത കൊഴുപ്പ് കുറയ്ക്കുന്നതിനും , ദഹനസബന്ധമായ ആസ്വസ്ഥതകൾ ഒഴിവാകുന്നതിനും സഹായകരമായ ഒരു അടിപൊളി ഹെല്‍ത്തി ഡ്രിങ്കിനെ പറ്റിയാണ് ഇനി പറയുന്നത് .
നാരങ്ങ നീരും,പെരുംജീരകവും ആണ് ഇതിലെ പ്രധാന കൂട്ടുകൾ . പെരുംജീരകം ശരീര ഭാരം കുറയ്ക്കുവാൻ മാത്രമല്ല, ശരീരത്തിൽ അടിഞ്ഞു കൂടുയ വിഷാംശം ഇല്ലാതാക്കുന്നതിനും,ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൂട്ടുവാനും ഉത്തമമാണെന്നു ന്യൂട്രീഷ്യനിസ്റ്റ് ശില്‍പ അറോറ പറയുന്നു.
കുടലിന്റെ ശുദീകരണത്തിന് സഹായിക്കുന്ന ഒരു മികച്ച പ്രതിവിധി കൂടിയാണ് ഇത് എന്ന് ശില്‍പ പറഞ്ഞു. നാരങ്ങ നീരും,പെരുംജീരകവും ചേര്‍ത്ത ഈ ഹെല്‍ത്തി ഡ്രിങ്ക് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം..
ആവശ്യമായ ചേരുവകള്‍.
ചെറു നാരങ്ങ നീര് അരക്കപ്പ്
തണുത്ത വെള്ളം 1 കപ്പ്
തേന്‍ 2 ടീസ്പൂണ്‍
പെരും ജീരകം അര ടീസ്പൂണ്‍
ഇനി ഈ പാനിയം തയ്യാറാകുന്ന വിധം എങ്ങനെ എന്ന് നോകാം.
പെരുംജീരകം വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞതിനു ശേഷം തേനും,നാരങ്ങനീരും ചേര്‍ക്കുക.അതിനു ശേഷം നല്ല പോലെ ഇളക്കുക . വെള്ളം തണുത്തതിന് ശേഷം കുടിക്കുക. ഈ പാനീയം വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും നല്ലത് . ദിവസവും ഒരു വെച്ച് ഗ്ലാസ് കുടിക്കാവുന്നതാണ്. ശരീരത്തിലെ അധിക കലോറി നീക്കം ചെയ്യാൻ വിറ്റാമിന്‍ സി അടങ്ങിയ ചെറുനാരങ്ങാ വളരേ ഉപകാരപ്രദമാണ് .
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
വിദ്യ അഭ്യസിക്കുന്ന വിദ്യാലയത്തിൽ നിന്നും ഗസ്റ്റ് ഫാക്കൾട്ടിയ്ക്ക് വേണ്ടി ജോലി ചെയ്യണ്ട വന്ന ഒരു അദ്ധ്യാപികയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ…