ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടി വലിയ കോളിളക്കമാണ് മലയാള സിനിമ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങള്‍ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിർബന്ധിക്കാറുണ്ടന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് നടനും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് അംഗവുമായ ബാബുരാജ്.
“ചാനലില്‍ കൂടി കാണിക്കുന്നത് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ഏതാനും വരികള്‍ മാത്രമാണ്,ഈ റിപ്പോർട്ടിനകത്തു എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് അറിഞ്ഞിട്ടേ എല്ലാം പറയാന്‍ കഴിയൂ” എന്നാണ് താരം പറയുന്നത്.
പണ്ട് വസ്ത്രം മാറാൻ സാരി വലിച്ചു കെട്ടിയ ഒരു മറ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഭാര്യയും നടിയുമായ വാണി വിശ്വനാഥ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് അങ്ങനെ അല്ല. കാരവൻ ഒക്കെ ഉള്ള അവസ്ഥയിലും സ്ത്രീകൾക്ക് സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അത് തെറ്റാണ്. ഇപ്പോൾ വാർത്തകൾ വരുന്നതിൽ ജൂനിയർ ആർട്ടിസ്റ്റ് എന്നൊക്കെ പറയുന്നുണ്ട്. ഞാൻ ഒക്കെ ജൂനിയർ ആർട്ടിസ്റ്റ് ആയി വന്ന ആളാണ്. നമ്മളൊക്കെ എത്രയോ കാലമായി വർക്ക് ചെയ്യുന്നവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതരമായ വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. അവസരം നല്‍കുന്നതിന് പകരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും അതിനെ എതിര്‍ക്കുന്നവരുടെ കരിയര്‍ നശിപ്പിക്കുന്നതായും മൊഴിയില്‍ പറയുന്നുണ്ട്. പലരും ഭീഷണികളെ ഭയന്ന് പുറത്ത് പറയാതെ എല്ലാം നിശബ്ദമായി സഹിക്കുകയാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…