രോമാഞ്ചം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചലച്ചിത്രമായിരുന്നു ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയ ആവേശം. ഇപ്പോഴും സിനിമ തീയേറ്ററുകളിൽ തകർത്താടി ഓടിക്കൊണ്ടിരിക്കുകയാണ്. വളരെ മികച്ച പ്രേഷക പ്രതികരണമായിരുന്നു സിനിമ റിലീസിനു ശേഷം സിനിമയ്ക്ക് ലഭിച്ചത്. രംഗ എന്ന ഗാങ്സ്റ്ററിന്റെ വേഷമായിരുന്നു ഫഹദ് ഫാസിൽ സിനിമയിൽ കൈകാര്യം ചെയ്തിരുന്നത്.
സിനിമയെ അഭിനന്ദിച്ചു കൊണ്ട് നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് കഴിഞ്ഞ ദിവസങ്ങളായി കണ്ടോണ്ടിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് ആവേശം സിനിമ ബോക്സ് ഓഫീസിൽ നേടിയത് ഏകദേശം അമ്പത് കോടി രൂപയായിരുന്നു. ഈ വർഷം മലയാള സിനിമയിലെ നാലാമത്തെ നൂറ് കോടി സിനിമയായി മാറി കഴിഞ്ഞിരിക്കികയാണ് ആവേശം എന്ന ചലച്ചിത്രം. മലയാളം സിനിമയിൽ 100 കോടി കടന്ന ഏഴാമത്തെ സിനിമയാണ് ആവേശം എന്ന കണക്ക് പ്രേഷകരെ ഏറെ ആവേശത്തിലാക്കുന്നതാണ്.
ഏപ്രിൽ 11ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ വെറും 12 ദിവസം കൊണ്ട് നൂറ് കോടി രൂപയാണ് കളക്ട് ചെയ്തത്. ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രം തന്നെയാണ് ആവേശം. അൻവർ റഷീദ് എന്റർടൈൻമെന്റ്സും, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെയും ബാനറിൽ അനവർ റഷീദും, നസ്രിയ നസീമും ചേർന്നാണ് സിനിമ നിർമ്മിച്ചിട്ടുള്ളത്.
സുഷിൻ ശ്യാം സംഗീതവും, സമീർ താഹിർ ഛായഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. വിവേക് ഹർഷനാണ് സിനിമയുടെ എഡിറ്റിംഗ് മേഖല കൈകാര്യം ചെയ്തിട്ടുള്ളത്. ഫഹദ് ഫാസിൽ കൂടാതെ തന്നെ സജിൻ ഗോപു, ഹിപ്സ്റ്റർ, റോഷൻ, മിഥുട്ടി, മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത്.