മലയാള സിനിമയുടെ താര രാജാവാണ് നടൻ മോഹൻലാൽ. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് മോഹൻലാൽ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്. എന്നാൽ ഈ സിനിമയ്ക്ക് മുമ്പ് അശോക് കുമാർ ഒരുക്കിയ തിരനോട്ടം എന്ന ചലച്ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഈ സിനിമ ഏറെ കാലം റിലീസായിരുന്നില്ല. ഇപ്പോൾ ഇതാ ആ സിനിമയുടെ പരസ്യം കണ്ട് അഭിനയിക്കാനെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.
പണ്ട് ജെ ബു ജംഗ്ഷനു നൽകിയ അഭിമുഖത്തിലായിരുന്നു താരം ഈ കാര്യം തുറന്നു പറഞ്ഞത്. ആദ്യത്തെ രംഗം എന്നെ സംബന്ധിച്ചത്തോളം എന്റെ വീടിന്റെ മുന്നിലുള്ള റോഡിൽ സൈക്കിളിൽ വന്നു വീഴുന്ന ഷോട്ടായിരുന്നു. ആ സിനിമയുടെ ഒട്ടുമിക്ക ചിത്രീകരണങ്ങളും എന്റെ വീട്ടിൽ വെച്ച് തന്നെയായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. കോളേജിൽ പഠിക്കുന്ന കാലത്ത് ബെസ്റ്റ് ആക്ടർ ആയിരുന്നു. ആ സമയങ്ങൾ ഹ്യൂമർ ചെയ്യാൻ സാധിച്ചിരുന്നു.
അതുകൊണ്ടാണ് തിരനോട്ടം എന്ന ചലച്ചിത്രത്തിൽ ഇത്തരം രംഗങ്ങൾ ചെയ്യാൻ തനിക്ക് കഴിഞ്ഞത്. പരസ്യം കണ്ടാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയ്ക്ക് ഫോട്ടോ അയക്കുന്നത്. ശേഷം തനിക്ക് ടെലിഗ്രാം വരുകയും ഓഡിഷന് പോവുകയും ചെയ്തു. ഒരു സിനിമയിലേക്ക് രജനി കാന്തിനെ പോലെയുള്ള വില്ലനെ വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
അതിനു മോഹൻലാൽ മറുപടി പറഞ്ഞത് ഇങ്ങനെ രജനി കാന്തിനെ പോലെ അഭിനയിക്കാനറിയില്ല. എനിക്കറിയാവുന്ന രീതിയിൽ അഭിനയിക്കാമെന്നായിരുന്നു. സിബി മലയിൽ പോലെയുള്ളവർ അന്ന് അവിടെയുണ്ടായിരുന്നു. അവർ പറഞ്ഞ ചില രംഗങ്ങൾ ചെയ്തു കാണിക്കുകയും അതിനു സിബി മലയിൽ തന്ന മാർക്ക് നൂറിൽ രണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ രണ്ട് സിനിമകളിലൂടെയാണ് എനിക്ക് നാഷണൽ അവാർഡ് പോലെയുള്ളവ ലഭിച്ചത് എന്ന് മോഹൻലാൽ പറയുന്നു.