#image_title
തൃശൂരിൽ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയ്ക്ക് വേണ്ടി ഗായകൻ വിജയ് മാധവ് കഴിഞ്ഞ ദിവസം ഒരു ഗാനം ഒരുക്കിരുന്നു. തൊട്ട് പിന്നാലെ വിജയ് മാധവനു ഒരുപാട് വിമർശങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ ഒട്ടുമിക്ക പേരും താങ്കൾ സംഘിയാണോ എന്ന് തുടങ്ങിയ ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനെ കുറിച്ച് ശക്തമായ മറുപടി നൽകാൻ ഗായകൻ വിജയ് മാധവൻ മറന്നില്ല.
താൻ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. സംഘി, കൊങ്ങി, കമ്മി തുടങ്ങിയ നാമങ്ങൾ പറയണോ കേൾക്കണോ തനിക്ക് തീരെ താത്പര്യമില്ലെന്ന് വിജയ് പറഞ്ഞു. തനിക് അങ്ങനെ പ്രേത്യേക രാഷ്ട്രീയ പാർട്ടിയോട് ചായ്‌വില്ല. നിർഭാഗ്യവശാൽ തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ സുരേഷ് ഗോപി ചേട്ടനെയും. എനിക്ക് വളരെ ഇഷ്ടവും അടുപ്പവുമുള്ള ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി.
കഷ്ടക്കാലത്ത് ഇവരൊക്കെ ഒരേ പാർട്ടിയായി പോയി. അപ്പോൾ സ്വാഭാവികമായി താനും സംഘിയാണെന്ന് പലർക്കും തോന്നി പോയേക്കാം. തനിക്ക് എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുണ്ട്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പാടാൻ പോയിട്ടുള്ളത് കോൺഗ്രസ് പാർട്ടിയുടെ പരിപാടിക്കാണ്. എന്നാൽ സുരേഷ് ചേട്ടന് പാട്ട് വന്നപ്പോൾ വളരെ മോശമായ രീതിയിലുള്ള അറ്റാക്ക് തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
രാഷ്ട്രീയം എന്ന് പറയുന്നത് തികച്ചും വ്യക്തിപരമാണ്. ഓരോത്തർക്കും ഓരോ പാർട്ടിയിൽ വിശ്വസിക്കാം. അതിനെയാണ് ജനാധ്യപത്യം എന്ന് വിളിക്കപ്പെടുന്നത്. താൻ വ്യക്തികളിൽ വിശ്വസിക്കുന്ന ഒരാളാണ്. നല്ല വ്യക്തികൾ വന്നാലേ നല്ല പ്രവർത്തികൾ ചെയ്യുള്ളു. പാർട്ടി അടിസ്ഥാനത്തിൽ തന്നെ ഇത്തരം പേരുകൾ വിളിക്കുന്നത് ഇഷ്ടമല്ല എന്ന് വിജയ് മാധവ് പറഞ്ഞു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…