സുരേഷ് ഗോപിയ്ക്ക് പിന്തുണ കൊടുത്തതിൽ താങ്കൾ സംഘിയാണോ എന്ന ചോദ്യങ്ങൾ ; മറുപടിമായി ഗായകൻ വിജയ് മാധവ്

Posted by

തൃശൂരിൽ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയ്ക്ക് വേണ്ടി ഗായകൻ വിജയ് മാധവ് കഴിഞ്ഞ ദിവസം ഒരു ഗാനം ഒരുക്കിരുന്നു. തൊട്ട് പിന്നാലെ വിജയ് മാധവനു ഒരുപാട് വിമർശങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ ഒട്ടുമിക്ക പേരും താങ്കൾ സംഘിയാണോ എന്ന് തുടങ്ങിയ ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനെ കുറിച്ച് ശക്തമായ മറുപടി നൽകാൻ ഗായകൻ വിജയ് മാധവൻ മറന്നില്ല.

image 2 4
vijay madhav family

താൻ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. സംഘി, കൊങ്ങി, കമ്മി തുടങ്ങിയ നാമങ്ങൾ പറയണോ കേൾക്കണോ തനിക്ക് തീരെ താത്പര്യമില്ലെന്ന് വിജയ് പറഞ്ഞു. തനിക് അങ്ങനെ പ്രേത്യേക രാഷ്ട്രീയ പാർട്ടിയോട് ചായ്‌വില്ല. നിർഭാഗ്യവശാൽ തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ സുരേഷ് ഗോപി ചേട്ടനെയും. എനിക്ക് വളരെ ഇഷ്ടവും അടുപ്പവുമുള്ള ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി.

image 2 3
vijay madhav

കഷ്ടക്കാലത്ത് ഇവരൊക്കെ ഒരേ പാർട്ടിയായി പോയി. അപ്പോൾ സ്വാഭാവികമായി താനും സംഘിയാണെന്ന് പലർക്കും തോന്നി പോയേക്കാം. തനിക്ക് എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുണ്ട്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പാടാൻ പോയിട്ടുള്ളത് കോൺഗ്രസ്‌ പാർട്ടിയുടെ പരിപാടിക്കാണ്. എന്നാൽ സുരേഷ് ചേട്ടന് പാട്ട് വന്നപ്പോൾ വളരെ മോശമായ രീതിയിലുള്ള അറ്റാക്ക് തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

image 2 5
vijay madhav and suresh gopi

രാഷ്ട്രീയം എന്ന് പറയുന്നത് തികച്ചും വ്യക്തിപരമാണ്. ഓരോത്തർക്കും ഓരോ പാർട്ടിയിൽ വിശ്വസിക്കാം. അതിനെയാണ് ജനാധ്യപത്യം എന്ന് വിളിക്കപ്പെടുന്നത്. താൻ വ്യക്തികളിൽ വിശ്വസിക്കുന്ന ഒരാളാണ്. നല്ല വ്യക്തികൾ വന്നാലേ നല്ല പ്രവർത്തികൾ ചെയ്യുള്ളു. പാർട്ടി അടിസ്ഥാനത്തിൽ തന്നെ ഇത്തരം പേരുകൾ വിളിക്കുന്നത് ഇഷ്ടമല്ല എന്ന് വിജയ് മാധവ് പറഞ്ഞു.