ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുത്ത നിലപാടുകളുമായി കൂടുതൽ താരങ്ങൾ രംഗത്ത്. റിപ്പോർട്ടിൽ പേരുള്ള വേട്ടക്കാർ ആരായാലും അവരെ പുറംലോകം അറിയണമെന്നും അഴിക്കുള്ളിൽ ആവണമെന്നും അമ്മ എക്‌സിക്യൂട്ടീവ് മെമ്പർ കൂടിയായ താരം പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അൻസിബ പറയുകയുണ്ടായി.
ഇതോടെ അമ്മയിൽ ഭിന്നത ഇല്ലെന്ന ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ വാദം പൂർണമായും തള്ളപ്പെടുകയാണ്. പ്രമുഖ ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിനെതിരെ നടത്തിയ ആരോപണങ്ങളിലും താരം തന്റെ നിലപാട് അറിയിച്ചു. ഈ സംഭവത്തിൽ താൻ ഇരയ്‌ക്കൊപ്പം നിൽക്കുകയാണെന്നായിരുന്നു അൻസിബ എടുത്ത നിലപാട്.
സിദ്ദിഖിന്റെ നിലപാടിനെ തള്ളിയ താരം ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കൂട്ടിച്ചേർത്തു. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ തീർച്ചയായും വസ്‌തുത ഉണ്ടാവും. റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദിത്തപ്പെട്ട ആളുകൾ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും അൻസിബ ഹസൻ ആവശ്യപ്പെട്ടു.
തനിക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അൻസിബ ചൂണ്ടിക്കാട്ടി. മോശം മെസേജ് അയച്ചൊരാൾക്ക് കൃത്യമായ മറുപടി കൊടുത്തിരുന്നു. എങ്കിലും മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പിന്നീട് ഇക്കാര്യത്തിൽ കൂടുതൽ പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിലപാടുകളുമായി ബന്ധപ്പെട്ട് അമ്മയിൽ ഭിന്നത പുകയുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം വിഷയത്തിൽ സംഘടനയുടെ വൈസ് പ്രസിഡന്റും പ്രമുഖ നടനുമായ ജഗദീഷിന്റെ നിലപാടിന് പിന്തുണയേറുന്നു എന്നാണ് ലഭ്യമായ വിവരം. കൂടുതൽ താരങ്ങൾ ജഗദീഷിന്റെ നിലപാടിന് അനുകൂലമായി നിൽക്കുന്നു എന്നാണ് സൂചന.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…