കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ നായികയായി വേഷമിട്ടുകൊണ്ട് മലയാള ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് നടി അന്ന ബെൻ . മലയാള സിനിമയിലെ ശ്രദ്ധേയ തിരക്കഥാകൃത്ത് ആയ ബെന്നി പി നായരാമ്പരത്തിന്റെ മകളാണ് അന്ന എങ്കിലും താരം സിനിമയിലേക്ക് എത്തിയത് അച്ഛൻറെ പേര് പറഞ്ഞു കൊണ്ടായിരുന്നില്ല. കുമ്പളങ്ങി നൈറ്റ്സിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയ അന്ന് അതിൽ വിജയിച്ചു കൊണ്ടാണ് നായികയായി സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമ സൂപ്പർ ഹിറ്റായി മാറിയതോടെ ഈ താരവും മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി.
ആദ്യ ചിത്രം മുതൽക്ക് അന്നയ്ക്ക് ലഭിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ഹെലൻ , കപ്പേള, നാരദൻ , നൈറ്റ് ഡ്രൈവ്, കാപ്പ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം അന്ന വേഷമിട്ടിരുന്നു. ഇവയിലെല്ലാം വളരെ മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു അന്നയ്ക്ക് ലഭിച്ചിരുന്നത്. മലയാളത്തിൽ താരത്തിന്റെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം അർജുൻ അശോകനൊപ്പം ഉള്ള ത്രിശങ്കു ആണ് . കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നായികയായി അന്നയെ തിരഞ്ഞെടുത്തിരുന്നു.
ഇതിന് പുറമേ ഹെലൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അന്ന അർഹയാവുകയും ചെയ്തിരുന്നു. ഇനിയും നിരവധി മികച്ച കഥാപാത്രങ്ങൾ ഈ താരത്തിൽ നിന്ന് ലഭിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഇനി അന്നയുടെതായി പുറത്തിറങ്ങാൻ ഉള്ളത് എന്നിട്ട് അവസാനം എന്ന ചിത്രമാണ്. ഇതുവരെ മലയാളത്തിൽ മാത്രം വേഷമിട്ട അന്നയുടെ ആദ്യ തമിഴ് ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. കൊട്ടുകാളി എന്ന തമിഴ് ചിത്രത്തിലാണ് അന്ന അഭിനയിക്കുന്നത്.
ആനയുടെ 24 ജന്മദിനം ഇക്കഴിഞ്ഞ ദിവസം ആയിരുന്നു. സുഹൃത്തുക്കൾക്കും കസിൻസിനും ഒപ്പം തൻറെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് അന്ന. ഇതിൻറെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഈ ആഘോഷ പരിപാടിയിൽ ബ്ലാക്ക് മിനി ഫ്രോക്കിൽ ആയിരുന്നു അന്ന എത്തിയത്. ഫ്രണ്ട്സ് ഫ്രെയിം ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ആരാധകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ജന്മദിന ആശംസകൾ നേർന്നിട്ടുള്ളത്.



