ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി തെളിയിച്ചിരുന്നു. ചിത്രത്തിൽ ഗുജറാത്ത് കലാപം കാണിക്കുന്നുണ്ടന്നും അത് വഴിയാണ് ബി ജെ ബി അധികാരത്തിൽ കയറിയെന്നുമുള്ള ഭാഗങ്ങൾ ഉണ്ടന്നും അതുകൊണ്ട് തന്നെ ചിത്രത്തെ ബഹിഷ്‌കരിക്കണമെന്നുമുള്ള രീതിയിലുള്ള വലിയ ക്യാമ്പയിനാണ് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നത്. ഇതിനിടെയാണ് ചിത്രത്തിന് പിന്നിലെ വിവാദങ്ങളെല്ലാം സംവിധായകൻ പൃഥ്വിരാജിന്റെ മാർക്കറ്റിംഗ് തന്ത്രമെന്ന് സൂചിപ്പിച്ച് സമൂഹമാദ്ധ്യമ കുറിപ്പുമായി സംവിധായകൻ അഖിൽ മാരാർ എത്തിയത് .
സിനിമ ഇറങ്ങും മുൻപ് വലിയ ഹൈപ്പ് സൃഷ്‌ടിച്ചതുകൊണ്ട് തന്നെ എല്ലാ ലാലേട്ടൻ ഫാൻസും ടിക്കറ്റെടുത്തിട്ടുണ്ടന്നും സിനിമയിൽ ഗുജറാത്ത് കലാപം കാണിക്കുന്നത് കൊണ്ട് തന്നെ സംഘികൾ ഈ സിനിമയെ എതിർക്കുന്നെന്ന മാർക്കറ്റിംഗ് തന്ത്രം ആദ്യമേ പൃഥ്വിരാജിന് അറിയുമെന്നുമാണ് മാരാർ പറയുന്നത് . സംഘികൾ സിനിമയ്‌ക്ക് എതിരാകുകയും, സിനിമയിറങ്ങി രണ്ടാം ആഴ്‌ചമുതൽ തന്നെ കേരളത്തിലേയും, തമിഴ്‌നാട്ടിലെയും കർണാടകയിലെയും, തെലുങ്കിലെയും മതേതരവാദികളുടെയും ബിജെപി വിരുദ്ധരുടെയും ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നുമാണ് മാരാർ അവകാശപ്പെടുന്നത് .മോഹൻലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്‌ചയിൽ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്‌ച മുതൽ സംഘവിരുദ്ധരെ പറ്റിച്ചു മുടക്കിയ പണവും ലാഭവും കൊയ്യാൻ പൃഥ്വിരാജിനറിയാം. എമ്പുരാൻ നിലവിൽ സംഘവിരുദ്ധമെന്ന് തോന്നുമെങ്കിൽ ആത്യന്തികമായി ബിജെപിയ്‌ക്ക് വോട്ട് വർദ്ധിക്കാൻ കാരണമാകുന്ന ഒരു സിനിമയായി മാറുമെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടുന്നു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…
വിദ്യ അഭ്യസിക്കുന്ന വിദ്യാലയത്തിൽ നിന്നും ഗസ്റ്റ് ഫാക്കൾട്ടിയ്ക്ക് വേണ്ടി ജോലി ചെയ്യണ്ട വന്ന ഒരു അദ്ധ്യാപികയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ…