എല്ലാവരും ‘മിഥുനം സ്റ്റൈൽ ഹണിമൂൺ’ എന്ന് വിളിച്ചെങ്കിലും, ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും അവരുടെ യാത്ര കെങ്കേമമായി ആഘോഷിക്കുകയാണ്. കൂടെ ദിയയുടെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും, ചേച്ചി അഹാനയും അനുജത്തിമാരായ ഇഷാനിയും ഹൻസികയും ഒക്കെയുണ്ട്. എല്ലാവരും ചേർന്നാണ് ബാലിയിലേക്ക് ഹണിമൂൺ ആഘോഷത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. ഇതിനിടെ ദിയയുടെ സെൻസേഷണൽ മോനോക്കിനി ചിത്രം വൈറലായി മാറുകയും ചെയ്തു. അഹാനയാണോ ഇവരുടെ സ്പോൺസർ എന്നേ അറിയേണ്ടതുള്ളൂ.
പലപ്പോഴും ഇൻസ്റ്റഗ്രാമിൽ ഗ്ലാമർ ലുക്കിലെ ചിത്രങ്ങളുമായി എത്തിയവരാണ് അഹാനയും അവരുടെ അനുജത്തിമാരും. അതിന്റെ പേരിൽ വന്ന വിമർശനങ്ങളെ കാറ്റിൽ പറത്താൻ ഈ സഹോദരിമാരെ പ്രത്യേകിച്ച് ആരും പഠിപ്പിക്കേണ്ടതില്ല. ഇക്കുറി ബാലിയിൽ പോയപ്പോഴും അവർക്ക് ഏറ്റവും ഇഷ്ടമുള്ള ബീച്ചിൽ തോളൊപ്പം വെള്ളത്തിൽ മുങ്ങാൻ അവർ തീരുമാനമെടുത്തു. ആ ചിത്രങ്ങളും അവരുടെ സ്ഥിരം സ്പേസ് ആയ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്നു കഴിഞ്ഞു. അമ്മ സിന്ധുവും കൂടിയുണ്ട് എന്നതാണ് പ്രത്യേകത.
പണ്ട് മാലിദ്വീപിൽ യാത്ര പോയപ്പോൾ, അവിടത്തെ കടൽ തിരമാലകളെ ആസ്വദിക്കുന്ന ‘കൃഷ്ണ സഹോദരിമാരുടെ’ ചിത്രങ്ങൾ അന്നാളുകളിൽ വൈറലായി മാറിയിരുന്നു. എന്നാൽ താൻ യാത്രകൾ ഇഷ്ടപ്പെടുന്നുവെങ്കിലും, കൂടുതൽ അഡ്വഞ്ചറുകൾക്ക് തയ്യാറല്ല എന്ന് അമ്മ സിന്ധു പറയുന്നു. പക്ഷേ, അമ്മു എന്ന് വിളിക്കുന്ന അഹാനയെ പോലെ ഒരു മകൾ ഉള്ളതുകാരണം തനിക്ക് ഈ പ്രായത്തിലും ആരോഗ്യത്തിന്റെ പരിമിതികൾ മറികടന്നും ഉത്തരമൊരു യാത്രയ്ക്ക് പങ്കെടുക്കാൻ സാധിച്ചു എന്ന സന്തോഷം സിന്ധുവിന്റെ വാക്കുകളിലുണ്ട്. സിന്ധുവിന് എന്തോ കടൽ തിരമാലകളിൽ തന്റെ മക്കൾക്ക് ഉള്ളതുപോലെ, ധൈര്യത്തോടെ നേരിടാൻ കഴിയുന്നില്ല എന്ന് അഹാന പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നും വ്യക്തം. എന്നാൽ മകൾ അമ്മുവിനോട് ചേർന്ന് നിന്നാണ് സിന്ധു കടൽ തിരമാലകളിൽ ആസ്വാദനം കണ്ടെത്തിയത്. ഒരുകാലത്ത് തന്നെ ഏറ്റവും കൂടുതൽ ചേർത്ത് നിർത്തിയ അമ്മയെ കടലിന്റെ നടുവിലും അഹാന കൃഷ്ണ ചേർത്തുപിടിക്കാൻ മറക്കുന്നില്ല എന്നതാണ് ഇതിനു പിന്നിലെ സ്നേഹപാഠം
മക്കളെ വേണ്ടുവോളം സ്വാതത്ര്യം നൽകിയാണ് കൃഷ്ണകുമാറും സിന്ധുവും വളർത്തിയത്. അതിനാൽ അവർക്കിഷ്‌ടമുള്ള വേഷം ധരിക്കാനും മറ്റുള്ളവരുടെ തിട്ടൂരം ആവശ്യമില്ല. നീന്തൽ വേഷത്തിലാണ് അഹാനയും അനുജത്തിമാരും കടൽ തിരമാലകളെ ആസ്വദിക്കാൻ ഇക്കുറി ഇറങ്ങിത്തിരിച്ചത്. എന്നാൽ, കരയിൽ നിൽക്കാതെ അമ്മ സിന്ധുവും അവർക്കൊപ്പം ഇറങ്ങി. മക്കൾ പുതുതലമുറക്കാർ ആയതിനാലാവണം, സിന്ധു കടലിൽ ഇറങ്ങിയപ്പോഴും തന്റെ നീന്തൽ വേഷം അൽപ്പം ശ്രദ്ധിച്ചു തിരഞ്ഞെടുത്തത്. ഒരു നീളൻ ബ്ലാക്ക് ടി-ഷർട്ട് ആണ് സിന്ധുവിന്റെ ബീച്ച് ലുക്ക്. വെള്ളത്തിൽ ഇറങ്ങിയതിന്റെ പരിഭ്രമം സിന്ധുവിന് വേണ്ടുവോളം ഉള്ളതായി മനസിലാക്കാം. അതും കടലിൽ. ഇന്തോനേഷ്യയിലെ നുവാ പെനിട ബീച്ചിലാണ് കൃഷ്ണ സഹോദരിമാരും അമ്മയും. കൂടെ കൃഷ്ണകുമാറും അശ്വിനും ഉണ്ടെങ്കിലും, പെണ്ണുങ്ങൾ എല്ലാപേരും ഗാങ് ചേർന്നാൽ പുരുഷന്മാർക്ക് അങ്ങോട്ടേക്ക് പ്രവേശനം നിഷിദ്ധം. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ കാണുന്നത് അഹാനയും അമ്മ സിന്ധുവുമാണ്. രണ്ടാം പകുതിയിൽ അഹാനയും സഹോദരിമാരും. എല്ലാവരും ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ചു യാത്ര ചെയ്യാൻ കിട്ടിയ വിദേശ ട്രിപ്പ് പാരമാവധി ആസ്വദിക്കുന്നു എന്ന് ഈ ചിത്രത്തിൽ നോക്കിയാൽ മനസിലാകും. യാത്ര പോകുന്നതിൽ ആനന്ദം കണ്ടെത്തുന്ന കുടുംബമാണ് ഇവരുടേത്
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…