എന്തൊരു അഴകാണ് ആ ചിരിയ്ക്ക്…. സാരിയിൽ അണിഞ്ഞൊരുങ്ങി നടി ശാലിൻ സോയ….

ടെലിവിഷൻ പ്രേക്ഷകർക്ക് ദീപാറാണി എന്ന വില്ലത്തി വേഷത്തിലൂടെയും സിനിമ പ്രേക്ഷകർക്ക് എൽസമ്മ എന്ന ആൺകുട്ടിയിലെ ഉഴപ്പിയായ ജെസ്സി എന്ന കഥാപാത്രമായും സുപരിചിതയായി മാറിയ താരമാണ് നടി ശാലിൻ സോയ . നർത്തകിയും അവതാരകയും അഭിനേത്രിയുമായ ശാലിൻ തൻറെ കരിയറിന് തുടക്കം കുറിക്കുന്നത് 2004 ലാണ്. ബാലതാരമായി ടെലിവിഷൻ പരമ്പരകളിലൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ശാലിൻ ബാലതാരമായി തന്നെ സിനിമയിലും വേഷമിടാൻ ആരംഭിച്ചു. കൂടുതലായും താരം ശോഭിച്ചത് ടെലിവിഷൻ പരമ്പരകളിൽ ആയിരുന്നു. സൂര്യ ടിവിയിലെ കുടുംബയോഗവും ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന പരമ്പരയും എല്ലാം താരത്തിന് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തു.

പരമ്പരകളിൽ വേഷമിടുമ്പോൾ തന്നെ സിനിമകളിലുള്ള അവസരങ്ങളും താരത്തെ തേടി എത്തിയിരുന്നു. ഉദ്ധരണി എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരം ഔട്ട് ഓഫ് സിലബസ്, ഒരുവൻ , ഡോൺ , വാസ്തവം, സൂര്യകിരീടം, എൽസമ്മ എന്ന ആൺകുട്ടി , സ്വപ്നസഞ്ചാരി, മാണിക്യക്കല്ല്, മല്ലുസിംഗ്, കർമ്മയോദ്ധ, അരികിൽ ഒരാൾ , റബേക്ക ഉതുപ്പ് കിഴക്കേമല, വിശുദ്ധൻ, നാടകം തുടങ്ങി സിനിമകളിൽ അഭിനയിച്ചു. മലയാള സിനിമകൾക്ക് പുറമേ തമിഴ് സിനിമയിലും ഇംഗ്ലീഷ് ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

2020 ലാണ് അവസാനമായി ശാലിന്റെ ചിത്രം പുറത്തിറങ്ങിയത്. അതിനുശേഷം പുതിയ പ്രോജക്ടുകൾ ഒന്നും തന്നെ അനൗൺസ് ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ താരത്തിന് നിരവധി പ്രൊജക്ടുകൾ ആണ് . സാന്താ മരിയ, പോരാട്ടം, പഞ്ചസാര, തല തുടങ്ങി മലയാള ചിത്രങ്ങളും കണ്ണകി എന്ന തമിഴ് ചിത്രവും ആണ് ശാലിന്റേതായി അനൗൺസ് ചെയ്തിട്ടുള്ളത്. സിനിമയിൽ നിന്ന് വിട്ട് നിന്ന കാലയളവിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിരുന്നു ഈ താരം. ശാലിൻ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മെറൂൺ കളർ സാരി ധരിച്ച് മുഖത്തൊരു പുഞ്ചിരിയുമായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. നിരവധി ആരാധകരാണ് ശാലിൻ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll to Top