നടി അമേയ മാത്യു വിവാഹിതയായി,വെള്ള ഗൗണിൽ അതി സുന്ദരിയായി താരം..

Posted by

വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കുന്ന സെലിബ്രിറ്റികള്‍ കുറവാണ്. മിക്കവരും സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രണയവും വിവാഹവും ഗര്‍ഭവുമെല്ലാം സമൂഹമാധ്യമങ്ങളിലെ വൈറല്‍ വിശേഷങ്ങളായി മാറാറുമുണ്ട്. വിവാഹം തീരുമാനിക്കുമ്പോള്‍ മുതല്‍ കല്യാണം വരെയുള്ള വിശേഷങ്ങളും, അതിന് ശേഷം ഭര്‍ത്താവിനൊപ്പമായും വീഡിയോ ചെയ്യുന്നവരുമുണ്ട്. നടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അമേയ മാത്യുവിന്റെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.

കാനഡയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കിരണ്‍ ആണ് വരന്‍. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. ഇൻസ്റ്റാഗ്രാം അക്കൗണ്ടില്ലൂടെയാണ് താരം തന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത് വെള്ള ഗൗണില്‍ അതിസുന്ദരിയായാണ് അമേയ വിവാഹത്തിനെത്തിയത്. പച്ച നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു വരന്റെ ഔട്ട്ഫിറ്റ്. 2023 മെയിലാണ് അമേയ മാത്യു വിവാഹിതയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. മോതിരം കൈമാറിയതിന്റെ ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒരു വര്‍ഷത്തിനുശേഷം ഇരുവരും വിവാഹിതരായിരിക്കുകയാണ്. വിവാഹത്തോട് അനുബന്ധിച്ച് വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബ്രൈഡല്‍ ഷവറോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ ‘സേവ് ദ ഡേറ്റ്’ വീഡിയോയും ചിത്ര അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മെഹന്ദി നൈറ്റും മധുരം വെപ്പും അതിനുശേഷമാണ് ആഘോഷിച്ചത്.

മധുരം വെപ്പില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും അമേയ പോസ്റ്റ് ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ചെയ്തിരുന്നു. ഔദ്യോഗികമായ വിവാഹനിശ്ചയം വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് നടന്നത്. പര്‍പ്പ്ള്‍ സാരിയായിരുന്നു അമേയയുടെ വേഷം. പര്‍പ്പ്ള്‍ നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വരന്റെ ഔട്ട്ഫിറ്റ്. ‘മാച്ചിംഗ് ഡ്രസ്സ് ഇടണം എന്നുള്ളത് ഞങ്ങളുടെ ആഗ്രഹം ആയിരുന്നു ഗയ്‌സ്’ എന്ന ക്യാപ്ഷനോടെയാണ് വിവാഹ നിശ്ചയത്തില്ന്റെ ഫോട്ടോസ് പങ്കുവെച്ചത്. തിരുവനന്തപുരം സ്വദേശിയായ അമേയ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം,വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അഞ്ചര ലക്ഷത്തോളം പേര്‍ അമേയയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്.