താരങ്ങളുടെയും മക്കൾ അഭിനയരംഗത്ത് ശോഭിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ചിലർ തങ്ങളുടെ അച്ഛനമ്മമാരെ പോലെ അഭിനയരംഗം തന്നെ തിരഞ്ഞെടുക്കുകയും അതിൽ തന്നെ ഭാവി പടുത്തുയർത്തുകയും ചെയ്യാറുണ്ട്. ചിലരാകട്ടെ ശോഭിക്കാൻ കഴിയാതെ തുടക്കത്തിലെ തന്നെ കൊഴിഞ്ഞു പോവുകയും ചിലരാകട്ടെ മാതാപിതാക്കളെ കടത്തി വെല്ലുന്ന പ്രകടനവുമായി സിനിമയിൽ ശോഭിക്കുകയും . അത്തരത്തിൽ ശോഭിച്ച ഒരു താരമാണ് നടി അഹാന കൃഷ്ണ . നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ ഈ താരം ഇന്നിപ്പോൾ സിനിമയിൽ തൻറെ അച്ഛനേക്കാൾ ഏറെ ശോഭിച്ചിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ നാലു പെൺമക്കളിൽ മൂന്നുപേരും സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചവർ ആണെങ്കിലും അവരിൽ അഹാന മാത്രമാണ് മലയാള സിനിമയിൽ ഒരു സ്ഥാനം പിടിച്ചെടുത്തത്. പരാജയത്തിലൂടെ തന്നെയായിരുന്നു അഹാനയുടെയും കരിയർ തുടക്കം കുറിച്ചത്. എന്നാൽ അതിൽ തളരാതെ ശക്തമായ തിരിച്ചുവരമാണ് ഈ താരം കാഴ്ചവച്ചത്. സഹനടിയായി ശ്രദ്ധിക്കപ്പെട്ടതിനു ശേഷം പിന്നീട് നായികയായി ശോഭിക്കുകയായിരുന്നു അഹാന.

ടോവിനോ തോമസിനൊപ്പം ഉള്ള ലൂക്കാ എന്ന ചിത്രമാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്. അതിന് ശേഷം നിരവധി അവസരങ്ങൾ അഹാനയ്ക്ക് ലഭിച്ചു. താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയത് ഫഹദ് ഫാസിലിനൊപ്പം വേഷമിട്ട പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ്. അതിഥി താരമായാണ് ഈ സിനിമയിൽ അഹാന പ്രത്യക്ഷപ്പെട്ടത്. അഹാനയും കുടുംബവും സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ കൂടിയാണ്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.


അഹാന തൻറെ ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഹോട്ട് ലുക്കിലാണ് അഹാന ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അഫ്ഷീൻ ഷാജഹാൻ ആണ് സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത്. താരത്തിന്റെ ഈ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മനേഖ മുരളിയാണ്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത് പലരും ഹോട്ടി എന്നാണ് താരത്തെ വിശേഷിപ്പിച്ചത്.