സിദ്ദിഖിന് മുൻകൂർജാമ്യം നല്‍കാത്തതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പരാതിക്കാരി. കേസ് നടക്കുന്നതുകൊണ്ട് കൂടുതല്‍ സംസാരിക്കാനില്ലെന്നും രഹസ്യമായി പറഞ്ഞ പല വിവരങ്ങളും പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാന്‍ സിദ്ദിഖിന്റെ ഭാഗത്ത് ശ്രമം നടക്കുന്നുണ്ട്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പരാതിയില്‍ നടപടി എടുത്ത സര്‍ക്കാരിനും അന്വേഷണ സംഘത്തിനും നന്ദിയുണ്ടെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഞ്ചുവർഷക്കാലം സർക്കാർ നടപടിസ്വീകരിക്കാത്തത് നിഗൂഢമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2019-ൽ റിപ്പോർട്ട് ലഭിച്ചിട്ടും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള മൗനമാണ് സർക്കാർ സ്വീകരിച്ചതെന്നാണ് കോടതി പറഞ്ഞത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…