ഏറ്റവും കൂടുതൽ സ്ത്രീകളെ സ്വാധീനിച്ച നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. സിനിമകളുടെ വിജയ പരാജയത്തിനപ്പുറമാണ് നാടിയോട് പ്രേക്ഷകർക്കുള്ള സ്നേഹം . മറ്റൊരു നടിയും മലയാള സിനിമാ ലോകത്ത് ഇത്രമാത്രം ആരാധിക്കപ്പെട്ടിട്ടില്ലെന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും. ഇന്ന് തമിഴകത്തും ജനപ്രീതി നേടികൊണ്ടിരിക്കുകയാണ് നടി. ഒടുവിൽ പുറത്തിറങ്ങിയ വേട്ടയാൻ എന്ന സിനിമയിൽ വലിയ റോളല്ലെങ്കിലും ശ്രദ്ധേയ വേഷമാണ് നടിക്ക് ലഭിച്ചത് . 46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ മഞ്ജുവാണ് സോഷ്യൽ മീഡിയയിൽ താരം.
നടി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചക്ക് വഴിവെച്ചത്. ചനിമിഷ നേരം കൊണ്ടാണ് നടിയുടെ ചിത്രം .
വെെറലാകുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് ലെെക്കും കമെൻ്റുമായി വരുന്നത് . ‘മനസമാധാനമാണ് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്’ എന്ന അടികുറുപ്പോടെയാണ് മഞ്ജു വാര്യർ സോഷ്യൽ മീഡയിയിൽ ചിത്രങ്ങൾ പങ്കുവെച്ചത്. പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്തു.
കമന്റുകളിൽ മുഴുവൻ മഞ്ജു വാര്യരുടെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള വാക്കുകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ദിവസം കഴിയുംതോറും മൊഞ്ചു കൂടി വരുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം . ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.