ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ഏറ്റവും പുതിയതായി ഇറങ്ങുന്ന സിനിമയാണ് ലെവൽ ക്രോസ്. ആസിഫ് അലിയുടെ കൂടെ തന്നെ മറ്റ് പ്രധാന കഥാപാത്രങ്ങളായി അമല പോൾ, ഷറഫുദ്ദീൻ തുടങ്ങിയവരുമുണ്ട്. ജൂലൈ 26 റിലീസ് ചെയ്യാനിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിൽ നിന്നും മമ്മൂട്ടി, ദുൽഖർ സൽമാൻ, തെലുങ്കിൽ വെങ്കിടെഷ്, ഹിന്ദിയിൽ നിന്നും രവീണ എന്നിവരാnണ് സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തത്.
മലയാളട്ടിലെ പ്രേമുഖ സംവിധായകന്മാരായ ലിസ്റ്റിൻ സ്റ്റീഫൻ, ലിജോ ജോസഫ് പെല്ലിശേരി, ദിലീഷ് പോത്തൻ എന്നിവരുടെ സാനിധ്യത്തിൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ ചേർന്ന് സിനിമയുടെ ട്രൈലെർ ‘തലവ’ന്റെ അറുപത്തിയഞ്ചാം ദിനആഘോഷ ചടങ്ങിനിടയിലാണ് പുറത്തിറക്കിയത്. മലയാളി പ്രേഷകർ ഏറ്റെടുത്ത സൂപ്പർ ഹിറ്റ് ചിത്രമായ കൂമൻ ശേഷം ആസിഫ് അലിയെ ഇതുവരെ കാണാത്ത മേക്കോവറിലാണ് സിനിമ പ്രേഷകരുടെ മുന്നിലെത്താൻ പോകുന്നത്.
ആസിഫ് അലി നായകനായി എത്തിയ അവസാന ചിത്രമായ തലവൻ തീയേറ്ററുകളിൽ വൻ വിജയമായിരുന്നു നേടിയിരുന്നത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ എന്ന വിശേഷണവും ലെവൽ ക്രോസ്സ് എന്ന സിനിമയ്ക്കുണ്ട്. അൽഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ചലച്ചിത്ര തീയേറ്ററുകളിൽ എത്താൻ പോകുന്നത്.
സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്ക് വേണ്ടി സമ്മാനിച്ച സംവിധായകനായ ജിത്തു ജോസഫിന്റെ സഹായിയും, ശിഷ്യനുമാണ് അൽഫാസ് അയൂബ്. കൂടാതെ കഥയും, തിരക്കഥയും ഒരുക്കിട്ടുള്ളത് ആൽഫാസ് തന്നെയാണ്. ത്രില്ലെർ മൂഡിൽ ആയിരിക്കും സിനിമ ഓരോ പ്രേഷകനും കാണാൻ ഇടയാകുന്നത്. വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ സിനിമയുടെ മറ്റ് വിശേഷങ്ങൾ അറിയിക്കുന്നതായിരിക്കും.