ആദ്യ ഭാഗം വൻപരാജയമായി മാറുകയും ശേഷം ഒരുപാട് ഡിവിഡി റിലീസിനു ശേഷം പ്രേഷകരുടെ ഇടയിൽ ഏറെ ജനശ്രെദ്ധ നേടിയ ഒരു സിനിമയായിരുന്നു ആട്. പ്രേഷകരുടെ ആവശ്യപ്രകാരം രണ്ടാം ഭാഗം റിലീസ് ചെയ്യുകയും എന്നാൽ അത് തീയേറ്ററുകളിൽ വൻ വിജയമായി മാറുകയും ചെയ്ത ചലച്ചത്രം തന്നെയാണ് ആട് രണ്ടാം ഭാഗം. ഏറ്റവും കൂടുതൽ സിനിമ പ്രേക്ഷകർ കണ്ട ഒരു ചലച്ചിത്രമേ എന്നത് ആട് രണ്ടാം ഭാഗം സ്വന്തമാക്കിയിരുന്നു.
ഷാജി പാപ്പൻ എന്ന പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത ജയസൂര്യ കൂടാതെ സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമജൻ തുടങ്ങി ഒട്ടേറെ താരങ്ങൾ നല്ല കഥാപാത്രങ്ങൾ ചെയ്തിരുന്നു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഹൗസാണ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ഏറെ കാലമായി പ്രേക്ഷകർ കാത്തിരുന്ന ഇനിയൊരു ഭാഗം കൂടിയുണ്ടാവുമോ എന്ന ചോദ്യത്തിനു ഇപ്പോൾ ഇതാ ഉത്തരമായിട്ടാണ് സിനിമയിലെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
ഷാജി പാപ്പനും പിള്ളേരും വീണ്ടും എത്താൻ പോകുന്ന സന്തോഷകരമായ വാർത്ത സിനിമയുടെ നായകനും, നിർമ്മാതാവും, സംവിധായകൻ എന്നിവർ ഒന്നിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയും, വിജയ് ബാബുവും, മിഥുനും മൂന്ന് ആടുകളെ പിടിച്ചു നിൽക്കുന്ന ഒരു പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ചലച്ചിത്രത്തിന്റെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് പോസ്റ്ററിൽ വ്യക്തമാക്കിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ തന്നെയാണ് സിനിമയുടെ മൂന്നാം ഭാഗം വീണ്ടും ആരാധകരിലേക്ക് എത്തുന്നത്.
ചലച്ചിത്രത്തിലുള്ള ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് കാണാപാഠവും കൂടാതെ ഒട്ടേറെ ആരാധകരുമാണ് ഉള്ളത്. അറക്കൽ അബു, സാത്താൻ സേവിയർ, ഡ്യൂഡ്, ക്യാപ്റ്റൻ ക്‌ളീറ്റ്‌സ്, പി പി ശശി ആശാൻ, എസ ഐ ശർബത്ത് ഷമീർ, കഞ്ചാവ് സോമൻ, ബാറ്ററി സൈമൺ, ഹൈ റേഞ്ച് ഹക്കീം, ചെകുത്താൻ ലാസർ തുടങ്ങിയ കഥാപാത്രങ്ങളുടെ പേരുകൾ ഇന്നും പ്രേഷകരുടെ ഓർമ്മകളിൽ നിലനിൽക്കുന്നു എന്നതാണ് മറ്റൊരു സത്യം.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…