ജൂലൈ 14 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങിയ ചിത്രമായിരുന്നു ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന വോയ്സ് ഓഫ് സത്യനാഥൻ. പിന്നീട് ചിത്രത്തിന്റെ റിലീസ് ജൂലൈ 28 ലേക്ക് മാറ്റി. ഇപ്പോഴിതാ ഏറെ വോയിസ് ഓഫ് സത്യനാഥന്റെ ട്രൈലറിനും ടീസറിനും ശേഷം ചിത്രത്തിലെ പുത്തൻ വീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് ഓ പർദേശി എന്ന ഇതിലെ വീഡിയോ ഗാനം പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്. മണിക്കൂറുകൾ കൊണ്ട് നിരവധി കാഴ്ച്ചക്കാരെ നേടിയ ഈ വീഡിയോ ഗാനത്തിൽ ദിലീപും വീണ നന്ദകുമാറും ആണ് അഭിനയിച്ചിരിക്കുന്നത്.
നർമ്മ രംഗത്തിന് പ്രാധാന്യം നൽകി ഒരുക്കിയത് കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ഗാനം നേടുന്നത്. ഒപ്പം ദിലീപ് – വീണ താരജോടികളുടെ പ്രകടനവും പ്രശംസ നേടുന്നുണ്ട്. വിനായക് ശശികുമാർ മലയാളം വരികളും സുശാന്ത് സുധാകരൻ ഹിന്ദി വരികളും തയ്യാറാക്കിയ ഈ ഗാനത്തിന് ഈണം നൽകിയിട്ടുള്ളത് അങ്കിത് മേനോൻ ആണ്. അങ്കിത് മേനോനും സൂരജ് സന്തോഷും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മൂന്നര മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിന് താഴെ ആരാധകരുടെ കമന്റുകളും നിറയുന്നുണ്ട്.
റാഫി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ രചയിതാവ് അദ്ദേഹം തന്നെയാണ്. ചിത്രത്തിൽ ദീലിപിനൊപ്പം ജോജു ജോർജ് , വീണ , അനുശ്രീ , ജോണി ആന്റണി , സിദ്ദിഖ് , മകരന്ദ് ദേശ്പാണ്ഡെ , അനുപം ഖേർ , ജഗപതി ബാബു, രമേഷ് പിഷാരടി എന്നിവരും വേഷമിടുന്നുണ്ട്. വോയിസ് ഓഫ് സത്യനാഥൻ അണിയിച്ച് ഒരുക്കുന്നത് പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് , ഗ്രാൻഡ് പ്രൊഡക്ഷൻസ് , ബാദുഷ സിനിമ എന്നീ പ്രൊഡക്ഷൻ കമ്പനികളാണ്. ഷിനോയി മാത്യു, രാജൻ ചിറയിൽ, ദിലീപ് , ബാദുഷ എൻ എം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ .
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…