സ്വയം നീതി നടപ്പിലാക്കുന്ന ക്രിസ്റ്റഫർ ; മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ക്രിസ്റ്റഫറിൻറെ സക്സസ് ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു …

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷയത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ . ഈ ചിത്രത്തിൻറെ സക്സസ് ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് മമ്മൂട്ടിയുടെ നായക കഥാപാത്രത്തിന്റെയും  തമിഴ് നടൻ വിനയ് റായ് അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെയും കിടിലൻ ഡയലോഗുകൾ നിറഞ്ഞ ഒരു ടീസറാണ് . മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ക്രിസ്റ്റഫർ . 

എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഈ ചിത്രത്തിൽ മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. മമ്മൂട്ടി സ്വയം നീതി നടപ്പിലാക്കുന്ന ക്രിസ്റ്റഫർ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഉദയ കൃഷ്ണ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. ആരാധകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ക്രിസ്റ്റഫർ നേടിക്കൊണ്ടിരിക്കുന്നത്. ഈ വമ്പൻ ബഡ്ജറ്റ് ത്രില്ലർ ചിത്രം ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിലാണ്  നിർമ്മിച്ചിട്ടുള്ളത്.

ഐശ്വര്യ ലക്ഷ്മി, സ്നേഹ, അമല പോൾ, ശരത് കുമാർ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൽ, അദിതി രവി, വിനിത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽ രാജ്, ദിലീപ്, രാജേഷ് ശർമ്മ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.  ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നാണ് ക്രിസ്റ്റഫറിൻറെ ടാഗ് ലൈൻ. മികച്ച സാങ്കേതിക നിലവാരമാണ് ഈ ചിത്രം പുലർത്തിയത്. പ്രേക്ഷകരുടെ അഭിപ്രായപ്രകാരം ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ ജസ്റ്റിൻ വർഗീസ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും ഫൈസ് സിദ്ദിഖ് നൽകിയ ഗംഭീര ദൃശ്യങ്ങളുമാണ് . ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മനോജ് ആണ് .

Scroll to Top